23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 27, 2024
October 26, 2024
October 15, 2024
October 7, 2024
September 22, 2024
September 4, 2024
August 14, 2024
August 7, 2024
July 3, 2024
June 25, 2024

മയക്കുമരുന്ന് കച്ചവടത്തിന് എടിഎം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍: ഹൈടെക്ക് ലഹരിക്കടത്തുകാര്‍ ഒടുവില്‍ പിടിയിലായി

Janayugom Webdesk
കൊച്ചി
February 9, 2022 4:21 pm

വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന യുവാക്കള്‍ പിടിയിലായി. മട്ടാഞ്ചേി എക്സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

94.74 ഗ്രാം എം.ഡി.എം.എ എന്ന മാരക മയക്കുമരുന്നും ‚ബൈക്കും സഹിതമാണ് രണ്ടു യുവാക്കൾ എക്സൈസ് പിടിയിലായത്. ഏകദേശം 6 ലക്ഷം രൂപയുടെ മയക്ക് മരുന്നാണ് പിടികൂടിയത്. തോപ്പുംപടി സ്വദേശി ഫാരിസ്(വയസ്സ് 31), ഇടക്കൊച്ചി സ്വദേശി നഹാസ് (29വയസ്സ്) എന്നിവരാണ് പിടിയിലായത്.

ബാഗ്ലൂർ പോലുള്ള സ്ഥലങ്ങളിൽ നിന്നും എം.ഡി.എം.എ വാങ്ങി കച്ചവടം ആരംഭിച്ചു. ആർക്കും സംശയതോന്നാത്ത രീതിയിൽ ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് ഇടനിലക്കാർ വഴിയായിരുന്നു ഇവര്‍ വിതരണത്തിനായി എത്തിച്ചിരുന്നത്. ATM, CDMA പോലുള്ള അത്യാധുനിക മാർഗ്ഗമുപയോഗിച്ചാണ് വിൽപ്പന നടത്തി വരുന്നത്. ഒരു ഗ്രാമിന് 2000 രൂപക്ക് ബാഗ്ലൂരിൽ നിന്ന് വാങ്ങി കൊച്ചിയിൽ കൊണ്ട് വന്ന് ഏകദേശം രൂപ 4000 രൂപ മുതൽ 6000 രൂപ നിരക്കിലാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. സിന്തറ്റിക്ക് ഡ്രഗ്സ് ഇനത്തിൽപ്പെട്ട എം.ഡി.എം.എ ഒരു ഗ്രാം പോലും കൈവശം വെച്ചാൽ 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും കിട്ടുന്ന കുറ്റമാണ്. മെത്തലിൽ ഡയോക്സി മെത്താപ്റ്റ മിൻ എന്നാണ് ഇതിന്റെ പൂർണ്ണരൂപം.

മയക്ക് മരുന്ന് ഡി.ജെ പാർട്ടികളിൽ ഉപയോഗിക്കുന്നതിനാൽ ഇതിനെ പാർട്ടി ഡ്രഗ് എന്നും ‚കൊച്ചിയിൽ ഇതിനെ മൂക്കിപ്പൊടി, മിത്ത്, എം എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഏകദേശം എട്ട് മണിക്കൂർ മുതൽ 12 മണിക്കൂർ വരെ ഇതിന്റെ എഫറ്റ് ഉണ്ടാകും എന്നാണ് അറിയുവാൻ കഴിയുന്നത്. കഞ്ചാവിന് പകരം ഇപ്പോൾ ചെറുപ്പക്കക്കാർ ഏറെ ഉപയോഗിക്കുന്ന ഡ്രഗാണിത്. ആവശ്യക്കാർ കൂടുന്നതനുസരിച്ച് ഇതിന്റെ വിലയും കൂടുതലാണ്. ബാഗ്ലൂരിൽ നേരിട്ട് പോയി വാങ്ങി ഇടനിലക്കാർ വഴി വളരെ രഹസ്യമായി എറണാകുളം ജില്ലയിൽ എത്തിച്ച് ആർക്കും സംശയം തോന്നാത്ത തരത്തിലായിരുന്നു മയക്ക് മരുന്നുകൾ വിറ്റ് വന്നിരുന്നത്. ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് ഇടനിലക്കാർ വഴിയായിരുന്നു ഇവ എത്തിച്ചിരുന്നത്. ക്രിസ്റ്റൽ, ലിക്വഡ് രൂപത്തിലും കാണപ്പെടുന്ന ഇത് മൂക്കിലൂടെയും, വായിലൂടെയും വെച്ചാണ് ലഹരി കണ്ടെത്തുന്നത്. ലഹരി ഉപയോഗിക്കുന്നത് ആർക്കും തിരിച്ചറിയാൻ കഴിയില്ലെന്നതും ഉപയോഗത്തിനുള്ള എളുപ്പവുമാണ് യുവാക്കളെ എം.ഡി.എം.എ ലേക്ക് ആകർഷിക്കപ്പെടുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വിദ്യാർത്ഥികളെ കാത്ത് മയക്ക് മരുന്ന് വിൽപ്പനക്കാർ എപ്പോഴും കാത്തിരിക്കുന്നുണ്ടാവും.

കേരളത്തിലേക്കെത്തുന്ന അനധീകൃത മയക്ക് മരുന്ന് ലഹരിയുടെ ഉറവിട മന്വേഷിച്ചപ്പോഴാണ് ബാഗ്ലൂർ,ഊട്ടി ‚മൈസൂർ, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിദ്യാർത്ഥികൾ നടത്തുന്ന വിനോദയാത്രയുടെ അപകടത്തെപ്പറ്റിയും എം.ഡി.എം.എപോലുള്ള മാരക മയക്ക് മരുന്നുകൾ ലഹരിക്കൂണുകൾ എന്നിവയെല്ലാം വലിയ തോതിൽ കേരളത്തിൽ എത്തുന്നത് അന്യ സംസ്ഥാനത്ത് നിന്നുമാണ്.പാർട്ടി ഡ്രഗ്സ് എന്നറിയപ്പെടുന്ന ഇത് ഗോവയിലും മറ്റും നടക്കുന്ന വലിയ പാർട്ടിക്കിടെയാണ് വിദ്യാർത്ഥികളുടെ കൈകളിലെത്തുന്നത്. ആരുമറിയില്ലെന്നതും ഏറെ നേരം ലഹരിയുടെ ഉന്മാദാവസ്ഥയിൽ എത്താമെന്നത് കൊണ്ടും വിദ്യാർത്ഥികളുടെ കൈവശം പലപ്പോഴായി ഇത്തരം മയക്ക് മരുന്നുകൾ കണ്ട് വരുന്നുണ്ട്. പിന്നെ അതിൽ കുറഞ്ഞ മറ്റൊരു ലഹരിയിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയില്ലെന്നതും ഇതിന്റെ അപകടാവസ്ഥയാണെന്ന് അധികൃതർ പറയുന്നു.

മാസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലാകുന്നത്. ഇതിന്റെ വൻ ശൃംഖലയെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ എസ്.ബി മുരളിധരന്റെ നേതൃത്വത്തിൽ ‚പള്ളുരുത്തി, തങ്ങൾ നഗർ, ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ എസ്.ബി.മുരളിധരൻ, പ്രിവന്റീവ് ഓഫിസർ ‚കെ.പി. ജയറാം ‚സിവിൽ എക്സൈസ് ഓഫിസർമാരായ , പി.എക്സ്.റൂബൻ, ഇഷാൽ അഹമ്മദ്, ജ്യോതിഷ് ജോർജ്ജ് ‚കെ.പി.അഭിലാഷ് ‚വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സ്മിതാ ജോസ്, നെസ് ലി, ഡ്രൈവർ അജയൻഎന്നിവർ പങ്കെടുത്തു .

 

Eng­lish Sum­ma­ry: Sys­tems includ­ing CDMA for drug traf­fick­ing: High-tech drug traf­fick­ers final­ly caught

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.