4 May 2024, Saturday

ടി20; ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം

Janayugom Webdesk
ധാക്ക
July 9, 2023 6:38 pm

ട്വന്റി-20യില്‍ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 115 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഏഴു വിക്കറ്റ് നില്‍ക്കെ മറികടന്നു. 16.2 ഓവറിലാണ് ഇന്ത്യയുടെ വിജയം. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പുറത്താകാതെ നേടിയ 54 റണ്‍സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

ടോസ് നേടി ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് മാത്രമാണ് ബംഗ്ലാദേശിന് അടിച്ചുകൂട്ടാന്‍ സാധിച്ചത്. 28 റണ്‍സ് നേടിയ ഷോര്‍ന അക്തറാണ് ടോപ് സ്‌കോറര്‍. റണ്‍സ് വിട്ടുകൊടുക്കാതെ ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്നില്‍ ബംഗ്ലാദേശ് ബാറ്റര്‍മാര്‍ കഷ്ടപ്പെടുന്ന കാഴ്ചയാണ് കണ്ടത്. 

രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച മിന്നു മണി കേരളത്തിന്റെ അഭിമാനമായി. എറിഞ്ഞ ആദ്യ ഓവറിന്റെ നാലാം പന്തില്‍ തന്നെ വിക്കറ്റു വീഴ്ത്തി. മിന്നു മണിയ്ക്ക് ഓപ്പണര്‍ സ്മൃതി മന്ധാന ഇന്ത്യന്‍ ക്യാപ് കൈമാറി. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍പ്രീത് കൗറിന് പുറമേ സ്മൃതി മന്ധാന 38 റണ്‍സ് നേടി. തുടക്കത്തില്‍ തന്നെ ഷഫാലി വര്‍മയുടെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും സ്മൃതി മന്ധാന, ഹര്‍മന്‍പ്രീത് കൗര്‍ കൂട്ടുകെട്ട് ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ENGLISH SUMMARY:T20; Indi­an women win against Bangladesh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.