27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 25, 2024
July 24, 2024
July 23, 2024
July 23, 2024
July 23, 2024
July 22, 2024
July 22, 2024

സൂപ്പര്‍ ലോകമഹായുദ്ധം: ഇന്ത്യ‑പാക് പോരാട്ടം ഇന്ന്

Janayugom Webdesk
മെല്‍ബണ്‍
October 23, 2022 8:32 am

ലോകത്തെ എല്ലാ ക്രിക്കറ്റ് ആരാധകരും ആവേശത്തോടെ കാണുന്ന ഇന്ത്യ‑പാക് പോരാട്ടം ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.30ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. ബദ്ധവൈരികളായ ഇരുടീമും ഏറ്റുമുട്ടുന്നത് ഇന്ത്യ‑പാക് ആരാധകര്‍ വീറും വാശിയോടുമാണ് വീക്ഷിക്കുന്നത്. ഏഷ്യാ കപ്പില്‍ ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് ജയിച്ച ഇന്ത്യ രണ്ടാം അങ്കത്തില്‍ തോല്‍വി നേരിട്ടിരുന്നു. അന്നത്തെ ക്ഷീണം മാറ്റാനും കൂടിയാകും ഇന്ത്യ ഇന്ന് കളത്തിലിറങ്ങുക. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലും പാകിസ്ഥാനോട് ഇന്ത്യ തോല്‍വി നേരിട്ടിരുന്നു. ഷഹീൻ ഷാ അഫ്രീദിയുടെ അതിവേഗ പന്തുകളായിരുന്നു ഇന്ത്യയെ ഒതുക്കിയത്.

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്കെതിരെ പാകിസ്ഥാൻ ജയവും സ്വന്തമാക്കി. ഇന്ന് മെൽബണിൽ ഇറങ്ങുമ്പോഴും അഫ്രീദി തന്നെയാണ് ഇന്ത്യയുടെ പ്രധാന വെല്ലുവിളി. അതേസമയം പാകിസ്ഥാന് വെല്ലുവിളിയുണ്ടാക്കാന്‍ സാധ്യതയുള്ള ജസ്പ്രീത് ബുംറയുടെ അഭാവവും ഇന്ത്യക്കുണ്ട്. ത്രോഡൗൺ ബൗളർമാർക്കൊപ്പം മുഹമ്മദ് സിറാജും ഷാർദുൽ താക്കൂറും നെറ്റ്സിൽ പന്തെറിഞ്ഞു. അഫ്രീദി കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മുക്തനായെത്തിയ ആശ്വാസത്തിലാണ് പാകിസ്ഥാൻ. സന്നാഹമത്സരത്തിൽ അഫ്രീദി മികച്ച പ്രകടനം നടത്തിയിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ദിനേശ് കാര്‍ത്തിക്കാണോ റിഷഭ് പന്താണോ ഇ­ന്ത്യന്‍ ടീമിലെത്തുകയെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. പാകിസ്ഥാനെതിരെ റിഷഭ് പ­ന്തിന് പകരം ദിനേശ് കാർത്തിക് ടീമിലെത്തുമെന്നാണ് സൂചന. പന്ത് പരിശീലനത്തിൽ നിന്ന് വിട്ടുനിന്നപ്പോൾ ദിനേശ് കാർത്തിക്ക് ബാറ്റിങ് കീപ്പിങ് പരിശീലനത്തിൽ സജീവമായി.

മഴഭീഷണിയില്‍ മെല്‍ബണ്‍

കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ മഴഭീഷണിയുണ്ട്. സൂപ്പർ 12 ഘട്ടത്തിൽ മഴമൂലം കളിമുടങ്ങിയാൽ ടീമുകൾക്ക് പോയിന്റുകൾ വീതം വയ്ക്കും. അതായത് മഴമൂലം ഇന്നത്തെ മത്സരം ഉപേക്ഷിക്കുകയാണെങ്കിൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതമാകും ലഭിക്കുക.

2007 ആവര്‍ത്തിക്കാന്‍ രോഹിത്തും കൂട്ടരും

പ്രഥമ ടി20 ലോകകപ്പില്‍ ഫൈനലില്‍ പാകിസ്ഥാനെ തോല്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. 2007ല്‍ നടന്ന ലോകകപ്പില്‍ എം എസ് ധോണിയാണ് ഇന്ത്യയെ നയിച്ചിരുന്നത്. അന്നത്തെ ടീമില്‍ രോഹിത് ശര്‍മ്മയും അംഗമായിരുന്നു. എന്നാല്‍ 2022ല്‍ ടി20 ലോകകപ്പ് നടക്കുമ്പോള്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്. അന്ന് ഗൗതം ഗംഭീർ നേടിയ 75 റൺസ് ഇന്ത്യയെ 157/5 എന്ന നിലയിലെത്താൻ സഹായിച്ചു. മറുപടി ബാറ്റിങ്ങില്‍ കൃത്യമായ ഇടവേളകളിൽ പാകിസ്ഥാന് വിക്കറ്റുകൾ നഷ്ടമായത് അവരെ സമ്മർദ്ദത്തിലാഴ്ത്തി. മിസ്ബ അവസാന ഓവറുകളിൽ പൊരുതി ജയത്തിനരികെ വരെ എത്തി. പാകിസ്ഥാന് വിജയിക്കാൻ വേ­ണ്ടിയിരുന്നത് ആറ് പന്തിൽ നിന്ന് 13 റൺസ്. ഇന്ത്യക്ക് ഒരു വിക്കറ്റ് അകലെ കന്നി ലോകകപ്പ് കിരീടം. ജോഗീന്ദർ ശർമ്മയുടെ മൂന്നാം പന്ത് ഷോർട്ട് ഫൈൻ ലെഗിലേക്ക് ഉയർത്തി അടിച്ച് സിക്സിറിന് ശ്രമിച്ച മിസ്ബയെ ശ്രീശാന്ത് ക്യാച്ചെടുത്തു. പിന്നീട് പിറന്നത് ചരിത്രം. ഇന്ന് രോഹിത്തിന് കീഴിലിറങ്ങുമ്പോഴും പാകിസ്ഥാനെ തോല്പിച്ച് കിരീടമെടുക്കാനായാല്‍ ചരിത്രം ആവര്‍ത്തിക്കുക തന്നെ ചെയ്യും.

Eng­lish Sum­ma­ry: t20 world cup 2022 india vs pak­istan match today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.