22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 19, 2024
November 12, 2024
October 30, 2024
October 29, 2024
October 29, 2024
October 23, 2024
October 16, 2024
September 10, 2024
September 8, 2024
August 16, 2024

സൈനിക അഭ്യാസം തുടരുന്ന ചൈനയെ രൂക്ഷമായി വിമർശിച്ച് തായ്‍വാൻ

Janayugom Webdesk
തായ്‌വാൻ
August 5, 2022 10:36 am

സൈനിക അഭ്യാസം തുടരുന്ന ചൈനയുടെ രൂക്ഷമായി വിമർശിച്ച തായ്‍വാൻ. ദുഷ്ടനായ അയൽവാസി നമ്മുടെ വാതിൽക്കൽ അവരുടെ ശക്തി കാണിക്കുകയാണെന്ന് തായ്‍വാൻ പ്രധാനമന്ത്രി സൂ സെങ് ചാൻ പറഞ്ഞു. ചൈനയുടെ സൈനിക അഭ്യാസവുമായി ബന്ധപ്പട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സൂ സെങ് ചാൻ.

വ്യാഴാഴ്ച രാവിലെ ആരംഭിച്ച സൈനികാഭ്യാസത്തിന്റെ ഭാഗമായി തായ്‍വാൻ തീരത്തിനരികെ ചൈനയുടെ മിസൈലുകൾ പതിച്ചിരുന്നു. കിഴക്കൻ മേഖലയിൽനിന്ന് ചൈനീസ് കപ്പലുകളിൽനിന്ന് പറന്ന മിസൈലുകൾ മറ്റ്സു, വുഖ്‍ലു, ഡോൻഗ്വിൻ ദ്വീപുകൾക്കരികെ പതിച്ചതായി തായ്‍വാൻ സ്ഥിരീകരിച്ചു.

ചൈനയുടെ കപ്പലുകളും യുദ്ധവിമാനങ്ങളും നിരവധി തവണ തായ്‍വാൻ കടലിടുക്ക് കടന്നു. ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ജലപാത സൈനികാഭ്യാസത്തിലൂടെ ചൈന ഏകപക്ഷീയമായി നശിപ്പിക്കുകയാണ്. ചൈനയുടെ നടപടികളെ അയൽ രാജ്യങ്ങളും ലോകവും അപലപിച്ചതായും സൂ സെങ് ചാൻ വ്യക്തമാക്കി.

യുദ്ധക്കപ്പലുകളും വിമാനങ്ങളും തുടർച്ചയായി അതിർത്തി കടക്കുന്നതിനാൽ യുദ്ധ വിമാനങ്ങളും മിസൈലുകളും യുദ്ധസജ്ജമാക്കിനിർത്തിയിരിക്കുകയാണ് തായ്‍വാൻ.

Eng­lish summary;Taiwan strong­ly crit­i­cizes Chi­na for con­tin­u­ing mil­i­tary exercises

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.