27 July 2024, Saturday
KSFE Galaxy Chits Banner 2

താജ് മഹലിന് വസ്തു കരവും കുടിവെള്ള ബില്ലും: അബദ്ധം പറ്റിയതെന്ന് അധികൃതര്‍

Janayugom Webdesk
December 20, 2022 11:19 am

പ്രതിവര്‍ഷം ലക്ഷക്കണക്കിന് സഞ്ചാരികളെത്തുന്ന താജ് മഹലിന് വസ്തു കരവും കുടിവെള്ള ബില്ലും അയച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. 370 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന താജ് മഹലിന് ബില്ല് അയയ്ക്കുന്നത്. അതേസമയം തെറ്റ് പറ്റിയതാണെന്നും പരിഹരിക്കുമെന്നും ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. 

ഒരു കോടി രൂപയിലേറെ കുടിശികയുണ്ടെന്നാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ താജ് മഹലിലേക്ക് അയച്ച നോട്ടീസില്‍ പറയുന്നത്. താജ് മഹലിന് രണ്ട് നോട്ടീസുകളും ആഗ്ര കോട്ടയ്ക്ക് ഒരു നോട്ടീസും വീതമാണ് അയച്ചിരിക്കുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഈ ബില്‍ അടയ്ക്കേണ്ടത്. തങ്ങള്‍ക്ക് താജ് മഹലിന്റെ പേരില്‍ രണ്ട് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് ആഗ്രയിലെ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് രാജ് കുമാര്‍ പട്ടേല്‍ അറിയിച്ചു. 

സ്മാരകങ്ങള്‍ക്ക് ഇത്തരം ബില്ലുകള്‍ ബാധകമല്ലെന്നും അധികൃതര്‍ ഇക്കാര്യം തങ്ങളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്മാരക പ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍ വസ്തു കരമോ കെട്ടിട നികുതിയോ ബാധകമല്ല. ഉത്തര്‍ പ്രദേശിലും ഇത് ബാധകമാണ്. വ്യാവസായിക ആവശ്യത്തിന് വേണ്ടിയല്ല താജ് മഹലില്‍ ജലം ഉപയോഗിക്കുന്നത്. പൊതുസേവനത്തിന് വേണ്ടിയാണ് ഇവിടുത്തെ ജലം ഉപയോഗിക്കാറ്.- രാജ് കുമാര്‍ പട്ടേല്‍ കുൂട്ടിച്ചേര്‍ത്തു.

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബര്‍ നിര്‍മ്മിച്ച താജ് മഹല്‍ കൊട്ടാരം 1638 വരെ മുഗള്‍ ഭരണാധികാരികളുടെ താമസ സ്ഥലവുമായിരുന്നു. ഡല്‍ഹിയിലേക്ക് അവര്‍ ആസ്ഥാനം മാറ്റിയപ്പോഴാണ് താമസം മാറ്റുന്നത്. ഇപ്പോള്‍ ലഭിച്ച നികുതി ബില്ല് കൂടാതെ അഞ്ച് കോടിയിലേറെ രൂപയുടെ നികുതി ബില്ലും കന്റോണ്‍മെന്റ് ബോര്‍ഡ് അയച്ചിട്ടുണ്ടെന്നും പട്ടേല്‍ അറിയിച്ചു.

Eng­lish Sum­mery: Taj Mahal Gets Notice For Prop­er­ty Tax, Water Bills
You May Also Like This Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.