ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ സ്വന്തം സര്‍ട്ടിഫിക്കറ്റുകള്‍ കീറിയെറിഞ്ഞ് കാബൂള്‍ സര്‍വകലാശാല പ്രൊഫസര്‍. പെൺകുട്ടികൾക്ക് സർവകലാശാല വിദ്യാഭ്യാസം വിലക്കിയ അഫ്‌ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിന്റെ നടപടിക്കെതിരാണ് പ്രതിഷേധം.
മുന്‍ അഫ്ഗാന്‍ സര്‍ക്കാരിലെ നയ ഉപദേഷ്ടാവായിരുന്ന ശബ്നം നസിമിയാണ് ഇതിന്റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തത്. ടോളോ ന്യൂസിൽ നടന്ന ചർച്ചയ്‌ക്കിടെയാണ് സംഭവം.
തന്റെ സഹോദരിമാര്‍ക്ക് ലഭിക്കാത്ത വിദ്യാഭ്യാസം തനിക്ക് ലഭിച്ചിട്ടെന്തിനാണെന്ന് പറഞ്ഞാണ് പ്രൊഫസർ ചർച്ചയ്ക്കിടെ സര്‍ട്ടിഫിക്കറ്റുകള്‍ കീറിയത് എന്നാണ് ട്വീറ്റില്‍ പറയുന്നത്. അഫ്‌ഗാനിസ്ഥാനില്‍ സർവകലാശാല വിദ്യാഭ്യാസം വിലക്കിയതിനെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്.
English Summary;Taliban study ban; The professor tore the certificate during the channel discussion
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.