8 July 2024, Monday
KSFE Galaxy Chits

Related news

August 23, 2023
August 6, 2023
January 29, 2023
January 15, 2023
January 6, 2023
December 29, 2022
December 26, 2022
December 25, 2022
December 25, 2022
December 21, 2022

അഫ്ഗാൻ അതിര്‍ത്തിയില്‍ ചാവേറുകളെ നിയോഗിക്കാന്‍ താലിബാൻ

Janayugom Webdesk
കാബൂള്‍
October 3, 2021 9:40 am

അഫ്ഗാനിസ്ഥാനില്‍ അതിര്‍ത്തികള്‍ കാക്കാന്‍ ചാവേറുകളെ നിയോഗിക്കാന്‍ ഒരുങ്ങി താലിബാന്‍ ഭരണകൂടം.വടക്കുകിഴക്കന്‍ പ്രവിശ്യയായ ബഡാക്ഷാനിലാണ് ചാവേറുകളെ വിന്യസിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ മുല്ല നിസാര്‍ അഹമ്മദ് അഹമ്മദി അറിയിച്ചു.

മന്‍സൂര്‍ സേന എന്ന് അര്‍ഥം വരുന്ന ലഷ്‌കര്‍ ഇ മന്‍സൂരി എന്നാണ് ബെറ്റാലിയന്റെ പേര്. മുന്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ സൈന്യത്തിന്റെ ആക്രമണത്തെ ചെറുക്കുകയാണ് ഇവരുടെ ദൗത്യമെന്ന് മുല്ല നിസാര്‍ പറഞ്ഞു. ലഷ്‌കര്‍ ഇ മന്‍സൂരിക്ക് പുറമെ കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി ബാദ്രി 313 എന്നൊരു ചാവേര്‍ സേനയെ കൂടി വിന്യസിച്ചിട്ടുണ്ട് താലിബാന്‍.

Eng­lish Sum­ma­ry : Tal­iban to post sui­cide sqauds in Afghan borders

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.