21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
November 23, 2024
November 22, 2024
November 22, 2024
November 20, 2024
November 18, 2024
November 8, 2024
October 22, 2024
October 21, 2024
October 20, 2024

ഇടതു സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തുകൾക്ക് ഇന്ന് ആലത്തൂരിൽ തുടക്കമാവും

Janayugom Webdesk
പാലക്കാട്
December 21, 2024 9:04 am

പൊതുജനങ്ങളുടെപരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തുകൾക്ക് പാലക്കാട് ജില്ലയിൽ ഇന്ന് ആലത്തൂരിൽ തുടക്കമാവും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെയും മന്ത്രി എം. ബി രാജേഷിന്റെയും നേതൃത്വത്തിലാണ് അദാലത്തുകൾ നടക്കുക. ആലത്തൂരിൽ രാവിലെ 9.30ന് ആലത്തൂർ ഹോളി ഫാമിലി കോൺവെന്റ് ഹൈസ്കൂളിലാണ് അദാലത്ത് ആരംഭിക്കുക. പൊതുജനങ്ങൾക്ക് നേരിട്ടും പരാതി നൽകാൻ അദാലത്തിൽ അവസരമുണ്ടാകും. 

തുടർദിവസങ്ങളിലെ അദാലത്തുകളുടെ സമയക്രമവും വേദികളും ചുവടെ കൊടുക്കുന്നു.

ഡിസംബർ 23- ഒറ്റപ്പാലം (യുണൈറ്റഡ് കൺവെൻഷൻ സെന്റർ, ലക്കിടി), ഡിസംബർ 24- മണ്ണാർക്കാട് (എം. ഇ. എസ് കല്ലടി കോളേജ്, മണ്ണാർക്കാട്), ഡിസംബർ 26- പട്ടാമ്പി (ചിത്ര ഓഡിറ്റോറിയം, പട്ടാമ്പി), ഡിസംബർ 27- അട്ടപ്പാടി (കില ഓഡിറ്റോറിയം, അഗളി), ജനുവരി മൂന്ന്- പാലക്കാട് (മുഹമ്മദ് ബാഗ് ഇവന്റ് സെന്റർ, പാലക്കാട്), ജനുവരി ആറ്- ചിറ്റൂർ (നെഹ്റു ഓഡിറ്റോറിയം, ചിറ്റൂർ).
അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ ഇപ്രകാരം

ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസപ്പെടുത്തലും), സർട്ടിഫിക്കറ്റുകൾ/ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം അല്ലെങ്കിൽ നിരസിക്കൽ, കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), വയോജന സംരക്ഷണം, പട്ടിക ജാതി- പട്ടിക വർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മൽസ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ബുദ്ധി/മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്കരണം, പൊതുജല സ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻ കാർഡ് (എ. പി. എൽ/ബി. പി. എൽ)(ചികിത്സാ ആവശ്യങ്ങൾക്ക്), കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, വളർത്തുമൃഗങ്ങൾക്കുളള നഷ്ടപരിഹാരം/സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റുവിഷയങ്ങൾ, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങൾക്കുളള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽ നിന്നുളള സംരക്ഷണം/നഷ്ടപരിഹാരം, വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുളള പരാതികൾ /അപേക്ഷകൾ, തണ്ണീർത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പ്രകൃതി ദുരന്തങ്ങൾക്കുളള നഷ്ടപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ പരിഗണിക്കും. 

നിർദേശങ്ങളും അഭിപ്രായങ്ങളും, ലൈഫ് മിഷൻ, ജോലി ആവശ്യപ്പെട്ടുകൊണ്ടുളളവ/പി. എസ്. സി സംബന്ധമായ വിഷയങ്ങൾ, വായ്പ എഴുതിത്തളളൽ, പൊലിസ് കേസുകൾ, ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സഹായത്തിനായുളള അപേക്ഷകൾ, സാമ്പത്തിക സഹായത്തിനുളള അപേക്ഷകൾ (ചികിത്സാസഹായം ഉൾപ്പെടെ), ജീവനക്കാര്യം (സർക്കാർ), റവന്യൂ റിക്കവറി-വായ്പ തിരിച്ചടവിനുളള സാവകാശവും ഇളവുകളും തുടങ്ങിയവ അദാലത്തിൽ പരിഗണിക്കില്ലെന്നും അധികൃതര്‍ വ്യ ക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.