18 January 2026, Sunday

Related news

October 9, 2025
October 9, 2025
October 1, 2025
September 22, 2025
September 22, 2025
September 21, 2025
September 17, 2025
September 1, 2025
April 2, 2025
February 10, 2025

തമിഴ് നടൻ മോഹൻ തെരുവിൽ മരിച്ച നിലയിൽ

Janayugom Webdesk
ചെന്നൈ
August 4, 2023 7:16 pm

തമിഴ് നടൻ മോഹൻ തെരുവിൽ മരിച്ച നിലയിൽ. മധുരയിലെ തിരുപ്പരൻകുണ്ഡ്രം പ്രദേശത്തെ തെരുവിലാണ് 60 വയസുകാരനായ നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കമൽഹാസന്‍റെ സൂപ്പർഹിറ്റ്​ ചിത്രം ‘അപൂർവ്വ സഹോദരങ്ങളി’ലൂടെ ശ്രദ്ധേയനായ താരമാണ് മോഹൻ.

ജൂലായ് 31‑ന് മോഹനെ തെരുവിൽ മരിച്ച നിലയിൽ കണ്ടെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോലീസിന്റെ​ പ്രാഥമിക നിഗമനം.

കഴി‍ഞ്ഞ കുറച്ചുകാലമായി കടുത്ത ​ദാരിദ്ര്യത്തിലായിരുന്ന നടൻ ഭിക്ഷാടനം നടത്തിയാണ് ജീവിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ. സിനിമകളിൽ അവസരമില്ലാതാവുകയും ഭാര്യ മരിക്കുകയും ചെയ്തതോടെ ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചുവന്നിരുന്നത്. സിനിമ ലഭിക്കാതായതോടെ ജന്മനാട്ടിൽ നിന്ന് വർഷങ്ങൾക്ക് മുമ്പാണ് തിരുപ്പരൻകുണ്ഡ്രത്തേക്ക്​ താമസം മാറ്റിയത്.

ആര്യ നായകനായെത്തിയ അത്ഭുത മനിതർകൾ, ബാലയുടെ നാൻ കടവുൾ എന്നീ ചിത്രങ്ങളിലും മോഹൻ അഭിനയിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: tamil actor mohan passed away
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.