27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 6, 2024
June 30, 2024
June 29, 2024
June 20, 2024
June 19, 2024
June 19, 2024
May 16, 2024
March 20, 2024
March 20, 2024
March 13, 2024

ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ നിലപാട് കടുപ്പിച്ച് തമിഴ്‌നാട്

Janayugom Webdesk
ചെന്നൈ
October 31, 2022 11:44 am

ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു. ഗവര്‍ണര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് പതിവായിരിക്കുകയാണെന്ന് ഡിഎംകെയുടെയും സഖ്യകക്ഷികളുടെയും നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ബിജെപി നേതൃത്വത്തെ പ്രീതിപ്പെടുത്താനുള്ള അഭിപ്രായങ്ങള്‍ പൊതുയിടങ്ങളില്‍ പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വര്‍ണര്‍ സ്ഥാനമൊഴിയണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

പൊതുപരിപാടികളിലും മറ്റും ഗവര്‍ണര്‍ സനാതന ആശയങ്ങളിലധിഷ്ഠിതമായ പ്രസംഗങ്ങളാണ് നടത്തുന്നത്. ഡിഎംകെ സര്‍ക്കാരിനെതിരായ പരോക്ഷ വിമര്‍ശനങ്ങളും ഉന്നയിക്കുന്നു. സനാതന, ആര്യ, ദ്രാവിഡ, പട്ടികവര്‍ഗ, തിരുക്കുറല്‍ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ അസംബന്ധവും അപകടകരവുമാണെന്ന് ഡിഎംകെയുടെയും സഖ്യകക്ഷികളുടെയും സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

Eng­lish sum­ma­ry; Tamil Nadu has tough­ened its stance against Gov­er­nor RN Ravi

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.