തമിഴ്നാട്ടില്‍ ദമ്പതികൾ തമ്മിലുള്ള വഴക്ക് അക്രമാസക്തമായതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. സെല്വിയെയാണ് സെല്‍വം വെട്ടികൊന്നത്. ഇരുവരും രണ്ടാം വിവാഹമായിരുന്നു. അദ്യ വിവാഹത്തില്‍ ഇരുവര്‍ക്കും മക്കളുണ്ട്. മക്കളുടെ വിവാഹകാര്യം പറഞ്ഞുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്.
എട്ട് മാസം മുമ്പാണ് സെൽവി ആദ്യ വിവാഹത്തിലെ മകളായ മഹാലക്ഷ്മിയെ വീട് വിറ്റ് വിവാഹം കഴിച്ച് അയച്ചത്. കളുടെ കല്യാണം മുതൽ സെൽവവും സെൽവിയും തമ്മിൽ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. തന്റെ മകൾ കവിയരസിയുടെ വിവാഹം നടത്താത്തതിലാണ് സെൽവവും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടായത്. ഈ തര്‍ക്കം മൂർച്ഛിക്കുകയും ദമ്പതികൾ തമ്മിൽ വഴക്കുണ്ടാകുകയും ദേഷ്യത്തിൽ സെൽവം ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
കുറ്റം ചെയ്ത സെല്‍വം സംഭവസ്ഥലത്തുനിന്ന രക്ഷപ്പെട്ടെങ്കിലും പിന്നീട് തിരുച്ചിറപ്പള്ളിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
english summary; Tamil Nadu: Miffed over daughter’s marriage, man hacks wife to death
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.