സംസ്ഥാനത്ത് സ്കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകള്‍ നേരത്തെ തീരുമാനിച്ച പ്രകാരം ഇന്ന് മുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലായിരിക്കും. 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ കോളജുകള്‍ എന്നിവ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. കോവിഡ് സാഹചര്യമനുസരിച്ചായിരിക്കും ഇവയുടെ പ്രവര്‍ത്തനം. ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമ്പോൾ അധ്യാപകർ സ്കൂളിൽ തന്നെ ഉണ്ടാകണം. അധ്യയനവർഷത്തിന്റെ അവസാനഘട്ടമായതിനാൽ ഇത് പ്രധാനമാണെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. സ്പെഷൽ സ്കൂളുകൾ അടച്ചിടേണ്ടതില്ലെന്ന് ഇന്നലെ യോഗത്തില്‍ തീരുമാനിച്ചു. അവിടെ ക്ലസ്റ്റർ രൂപപ്പെട്ടാൽ മാത്രം അടയ്ക്കും. സി കാറ്റഗറിയിൽ വരുന്ന ജില്ലകളിൽ മാത്രം ബിരുദം ( ഒന്നും രണ്ടും വർഷം ) ബിരുദാനന്തര ബിരുദം ( ആദ്യ വർഷം) ക്ലാസുകളും പ്ലസ് വൺ ക്ലാസുകളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറും. നിലവിൽ ഈ കാറ്റഗറിയിൽ ഒരു ജില്ലയും ഉൾപ്പെട്ടിട്ടില്ല.
English Summary :Teachers should come to school even if it is onlineclass
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.