27 July 2024, Saturday
KSFE Galaxy Chits Banner 2

സമാന്തര എക്‌സ്‌ചേഞ്ച്: ലുക്ക് ഔട്ട് വിഡിയോ പുറത്തിറക്കി പൊലീസ്

കോഴിക്കോട്
കോഴിക്കോട്
March 10, 2022 10:31 pm

കോഴിക്കോട്ട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് സ്ഥാപിച്ച് പ്രവര്‍ത്തിപ്പിച്ച കേസില്‍ ഇനിയും അറസ്റ്റിലാവാനുള്ള പ്രതികള്‍ക്ക് വേണ്ടി വിവിധ ഭാഷകളില്‍ ലുക്ക് ഔട്ട് വീഡിയോകള്‍ തയാറാക്കി പൊലിസ്. രണ്ട് മാസം മുമ്പ് പ്രതികള്‍ക്ക് വേണ്ടി പൊലിസ് ലുക്ക് ഔട്ട് നോട്ടിസുകള്‍ പുറപ്പെടുവിച്ചിരുന്നു. കോഴിക്കോട് ചാലപ്പുറം പുത്തന്‍ പീടികയില്‍ ഷബീര്‍(45), കോഴിക്കോട് പാണ്ടികശാലകണ്ടി ദാരുസ്സലാമില്‍ അബ്ദുല്‍ ഗഫൂര്‍(45), കോഴിക്കോട് പൊറ്റമ്മല്‍ ഹരികൃഷ്ണന്‍സ് ഹൗസില്‍ കൃഷ്ണ പ്രസാദ് (34), മലപ്പുറം വാരങ്ങോട് നിയാസ് കുട്ടശ്ശേരി എന്നിവരാണ് കേസില്‍ ഇനിയും പിടിയിലാവാനുള്ളത്. ജില്ലാ സി ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറുടെ പേരിലാണ് ലുക്ക് ഔട്ട് വീഡിയോകള്‍ പുറത്തിറക്കിയിരിക്കുന്നത്.
കേസിലെ ആറ് പ്രതികളില്‍ സമാന്തര എക്‌സേഞ്ചിലെ ജോലിക്കാരനായ കുണ്ടായിക്കോട് ജുറൈസ്, എക്‌സ്‌ചേഞ്ചിനാവശ്യമായ ഉപകരണങ്ങള്‍ നല്‍കിയ മലപ്പുറം കാടാമ്പുഴ സ്വദേശി ഇബ്രാഹിം എന്നിവരെ മാത്രമാണ് പൊലിസിന് അറസ്റ്റ് ചെയ്യാനായത്. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കങ്ങള്‍ക്ക് പൊലീസ് തുടക്കം കുറിച്ചിട്ടുണ്ട്. പ്രതികള്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ക്ക് പൊലിസ് തുടക്കം കുറിച്ചത്. 2021 ജൂലൈ ഒന്നിനാണ് നഗരത്തിലെ ഏഴ് കേന്ദ്രങ്ങളില്‍ സമാന്തര ഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തിയത്. ഇതിന് തുടര്‍ച്ചയായി തൃശൂര്‍, ഏറണാകുളം, പാലക്കാട് ജില്ലകളിലും സമാന്തര ടെലിഫോണ്‍ എക്‌സചേഞ്ചുകള്‍ കണ്ടെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.