ഗൂജറാത്ത് തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി നിക്ഷേപത്തുകയായി കെട്ടിവച്ചത് ഒരു രൂപയുടെ പതിനായിരം നാണയങ്ങള്‍. ഗാന്ധിനഗര്‍ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന മഹേന്ദ്ര പട്നിയാണ് ഒരു രൂപ നാണയങ്ങള്‍ മാത്രമായി നിക്ഷേപത്തുക കെട്ടിവച്ചത്.
2019ല്‍ വന്‍കിട ഹോട്ടലിന് വഴിയൊരുക്കാനായി ഇദ്ദേഹം താമസിച്ചിരുന്ന ചേരി സര്‍ക്കാര്‍ ഒഴിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മഹേന്ദ്ര തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്.
ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിന് സമീപത്തെ ചേരിയില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട 521 കുടുംബങ്ങളാണ് തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടതെന്ന് ദിവസവേതന തൊഴിലാളിയായ മഹേന്ദ്ര പറഞ്ഞു. ബിജെപി സര്‍ക്കാര്‍ തങ്ങളുടെ അവകാശങ്ങള്‍ നല്‍കാന്‍ തയ്യാറാണെങ്കില്‍ താന്‍ മത്സരിക്കില്ലായിരുന്നെന്നും മഹേന്ദ്ര പറയുന്നു. 182 അംഗ ഗുജറാത്ത് നിയമസഭയില്‍ രണ്ട് ഘട്ടങ്ങളിലായി ഡിസംബര്‍ ഒന്നിനും അഞ്ചിനുമാണ് വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം.
English Summary: Ten thousand one rupee coins to the Election Commission
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.