23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 30, 2024
November 16, 2024
October 26, 2024
October 2, 2024
September 20, 2024
August 23, 2024
August 20, 2024
August 7, 2024
August 3, 2024
August 3, 2024

തലശേരി ടൗണ്‍ഹാളില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ പതിനായിരങ്ങള്‍; മുഖ്യമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു

Janayugom Webdesk
കണ്ണൂര്‍
October 2, 2022 3:56 pm

തലശേരി ടൗണ്‍ഹാളിലെത്തിച്ച പ്രിയസഖാവ് കോടിയേരിയുടെ മൃതദേഹം ഒരു നോക്കുകാണുവാനും, അന്തിമോപചാരം അര്‍പ്പിക്കുവാനും തലശേരി ടൗണ്‍ഹാളിലും പരിസരത്തുമായി പതിനായിരങ്ങള്‍ തിങ്ങി നിറഞ്ഞിരിക്കുകയാണ്. മുദ്രാവാക്യം വിളികളോട് കൂടി കോടിയേരിയുടെ മൃതദേഹത്തെ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങുകയായിരുന്നു. മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ചെങ്കൊടി പുതപ്പിച്ചു.

പിണറായി വിജയന്‍ പുഷ്‍പചത്രം അര്‍പ്പിച്ചു. ടൗണ്‍ഹാളിന് മുന്നില്‍ മുന്‍ ആഭ്യന്തരമന്ത്രികൂടിയായ കോടിയേരിക്ക് പോലീസ് സേന ആദരവ് പ്രകടിപ്പിച്ചു.ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ ഒരു നോക്കുകാണാൻ വഴിയോരങ്ങളില്‍ കാത്തിരിക്കുന്നത്.

കണ്ണൂരിന്റെ പാതയോരങ്ങളില്‍ പ്രിയസഖാവിനെ കാത്ത് മുഷ്ടിചുരുട്ടി മുദ്രവാക്യങ്ങളുയര്‍ത്തിയാണ് അവര്‍ കോടിയേരിയുടെ ഭൗതിക ശരീരത്തെ വരവേറ്റത്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ എത്തും. ഇന്ന് തലശ്ശേരിയിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രിയില്‍ മൃതദേഹം കോടിയേരി മാടപ്പീടികയിലെ വസതിയിലേക്ക് കൊണ്ടുപോകും.

Eng­lish Sum­ma­ry: Tens of thou­sands to pay their last respects at Tha­lassery Town Hall; Chief Min­is­ter offered flo­ral wreath

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.