March 21, 2023 Tuesday

Related news

January 2, 2023
October 18, 2022
September 24, 2022
August 22, 2022
August 21, 2022
August 14, 2022
March 12, 2022
February 19, 2022
December 13, 2021
November 20, 2021

ജമ്മു കശ്മീരിൽ ഭീകരാക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു

Janayugom Webdesk
ജമ്മു കശ്മീര്‍
October 18, 2022 11:26 am

ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ടു തൊഴിലാളികളാണ് മരിച്ചത്. ഷോപ്പിയാനിലെ ഹെര്‍മനില്‍ വച്ചായിരുന്നു ഭീകരാക്രമണം. ഗ്രനേഡ് ആക്രമണം നടത്തിയ ലഷ്കർ ഇ തൊയ്ബ ഭീകരൻ ഇമ്രാൻ ബഷീർ ഗനി അറസ്റ്റിലായതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

ഷോപ്പിയാനിൽ ശനിയാഴ്ച ഒരു കശ്മീരി പണ്ഡിറ്റിനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടക്കുന്നത്. പ്രദേശത്ത് മറ്റു ഭീകരരുണ്ടോ എന്നറിയാനായി കൂടുതല്‍ തിരച്ചില്‍ തുടരുകയാണ്.

Eng­lish Sum­ma­ry: Ter­ror attack in Jam­mu Kash­mir; Two peo­ple were killed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.