22 September 2024, Sunday
KSFE Galaxy Chits Banner 2

സൊമാലിയയില്‍ തീവ്രവാദി ആക്രമണം: 12 പേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
മൊഗാദിഷു
August 20, 2022 7:39 pm

സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 12 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം ഹയാത്ത് ഹോട്ടലിലേക്ക് കടന്ന അക്രമികൾ കാർ ബോംബ് സ്ഫോടനം നടത്തുകയായിരുന്നു. അൽ ഖ്വയ്ദയുമായി ബന്ധമുള്ള സൊമാലിയയിലെ അൽ ഷബാബ് വിമതർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
തീവ്രവാദികളിൽ നിന്ന് ഹോട്ടലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ സർക്കാർ സേന ശ്രമിക്കുന്നതിനിടെ രാത്രിയിൽ സ്‌ഫോടനശബ്ദങ്ങൾ ഉണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞു. മെയിൽ പ്രസിഡന്റ് ഹസൻ ഷെയ്ഖ് മുഹമ്മദ് അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ വലിയ ആക്രമണമായിരുന്നു ഇതെന്നാണ് റിപ്പോര്‍ച്ചുകള്‍.

Eng­lish Sum­ma­ry: Ter­ror­ist attack in Soma­lia: 12 killed

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.