സ്കൂള്‍ തുറക്കുവാന്‍ പോകുന്നു. കുട്ടികള്‍ക്കിഷ്ടമാകുന്ന ഒരു വിഭവം തയ്യാറാക്കിയാലോ.. എളുപ്പത്തിലുണ്ടാക്കാവുന്നതും രുചികരവുമായ ഒരു ഉച്ചഭക്ഷണമാണ് തക്കാളിച്ചോറ്. പച്ചരിയിലോ, പൊന്നിയരിയിലോ ഇത് തയാറാക്കാം.
ഒരു ഗ്ലാസ് അരി, നാല് ഗ്ലാസ് വെള്ളം, ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് ഒരു ഫിസില്‍ അടിച്ച് വാങ്ങിവച്ച ശേഷം അടുപ്പിലേക്ക് ഒരു വലിപ്പത്തിലുള്ള ചീനച്ചട്ടി വച്ച് അതിലേക്ക് 250 ഗ്രാം നെയ്യോ, വെളിച്ചെണ്ണയോ മതിയാകും.
അതിലേക്ക് കടുക്, തോരന്‍ പരിപ്പ്, ഉഴുന്ന് പരിപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഉള്ളി (സവാള) യോ, പച്ചമുളക്, തക്കാളി എന്നിവ ചേര്‍ത്ത് നല്ലവണ്ണം വഴറ്റുക, അതിലേക്ക് പൊടിച്ചുവച്ചിട്ടുള്ള മസാലക്കൂട്ട് (പട്ട, ഗ്രാമ്പു, ഏലയ്ക്കായ്) എന്നിവ ചേര്‍ത്ത് അല്പം വെള്ളം ചേര്‍ത്ത് കുഴമ്പാക്കുക (വെള്ളം കൂട്ടാന്‍ പാടില്ല). അതിലേക്ക് തണുക്കാന്‍ വാങ്ങിവച്ച ചോറ് വെള്ളം വാര്‍ത്ത് അതിലേക്ക് ചേര്‍ത്ത് രണ്ട് മിനിറ്റ് അടച്ചുവച്ച് ചെറുതീയില്‍ വച്ചതിനുശേഷം വാങ്ങി തണുത്ത ശേഷം പാത്രത്തിലാക്കി നല്കുക. കുട്ടികള്‍ക്ക് ഭക്ഷണത്തിലുള്ള വ്യത്യസ്തതകൊണ്ട് ഈ ഭക്ഷണം ഇഷ്ടപ്പെടും തീര്‍ച്ച.
English Summary: Thakkalichoru
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.