25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 24, 2025
April 24, 2025
April 24, 2025
April 23, 2025
April 23, 2025
April 23, 2025
April 22, 2025
April 22, 2025
April 20, 2025

എഐവൈഎഫ് പതിനാറാം ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം

Janayugom Webdesk
തിരുവനന്തപുരം
January 7, 2022 8:48 am

അഖിലേന്ത്യ യുവജന ഫെഡറേഷന്റെ പതിനാറാം ദേശീയ സമ്മേളനത്തിന് ഹൈദരാബാദിൽ ഇന്ന് തുടക്കം കുറിക്കും. ഇന്ന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന യുവജന റാലിക്ക് ശേഷം ചേരുന്ന പൊതുസമ്മേളനത്തിൽ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ, പ്രശസ്ത സിനിമാ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്, ബിനോയ് വിശ്വം എംപി, റവന്യൂ മന്ത്രി കെ രാജൻ തുടങ്ങിയവർ പ്രസംഗിക്കും.

എട്ട്, ഒന്‍പത്, പത്ത് തീയതികളിലായി പ്രതിനിധി സമ്മേളനവും നടക്കും. പ്രതിനിധി സമ്മേളനം പ്രൊഫ. രാം പുനിയാനി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ സെഷനുകളിൽ ജസ്റ്റിസ് കെ ചന്ദ്രു, പി സായിനാഥ്, ആര്‍ രാജഗോപാൽ തുടങ്ങിയ പ്രമുഖർ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. രാജ്യത്തെ ഫാസിസ്റ്റ് ഗവണ്‍മെന്റിന് എതിരായുള്ള സമരപോരാട്ടങ്ങള്‍ക്ക് രൂപം നല്‍കുന്നതിന് എഐവൈഎഫ് പതിനാറാം ദേശീയ സമ്മേളനം വേദിയാകും. കേരളത്തില്‍ നിന്ന് 94 പ്രതിനിധികള്‍ പങ്കെടുക്കും.

Eng­lish Sum­ma­ry: The 16th AIYF Nation­al Con­fer­ence kicks off today

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.