പാകിസ്ഥാനില്‍ പുതിയ 37 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. സെനറ്റ് ചെയര്‍മാര്‍ സാദിഖ് സഞ്ജ്രാണിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഖുറാനിലെ വാചകങ്ങളാണ് സത്യപ്രതിജ്ഞാ വാചകങ്ങളായി അംഗങ്ങള്‍ ചൊല്ലിയത്. പിഎംഎല്‍എന്നിന്റെ മറിയും ഔറങ്കസേബ്, അസാം നാസീര്‍ തരാര്‍ എന്നിവരെ വിവര സാങ്കേതിക നിയമ മന്ത്രിമാരായി നിയമിച്ചു.
അഹ്സാന്‍ ഇഖ്ബാലിനെ പ്ലാനിങ് ബോര്‍ഡിന്റെ മന്ത്രിയായും നിയമിച്ചു. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന സത്യപ്രതിജ്ഞാ ചടങ്ങാണ് പ്രസിഡന്റ് ആരിഫ് അല്‍വിയുടെ അസൗകര്യത്തെത്തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിയത്.
ഇമ്രാൻ ഖാൻ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്നു ഷെഹ്ബാസ് ഷെരീഫ്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനും പ്രതിപക്ഷ പിഎംഎൽ-എൻ നേതാവുമായ ഷെഹ്ബാസ് ഷെരീഫിനെ എതിരില്ലാതെയാണ് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്.
ഏറെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി ഷഹ്ബാസ് ഷെരീഫിനെ തെരഞ്ഞെടുത്തത്.
English Summary: The 37-member cabinet of Prime Minister Shehbaz Sharif has been sworn in
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.