നാല് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ 31 ജില്ലകളില്‍ പൂര്‍ണമായും 12 ജില്ലകളില്‍ ഭാഗികമായും അഫ്‌സ്‌പ നിയമം തുടരും. നാല് സംസ്ഥാനങ്ങളിലുമായി ആകെ 90 ജില്ലകളാണുള്ളത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സായുധ സേനയുടെ പ്രത്യേക അധികാര നിയമ പരിധി കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
1980 ലാണ് മിസോറാമില്‍ അഫ്‌സ്‌പ നിയമം പൂര്‍ണമായും പിന്‍വലിച്ചത്. 2018ല്‍ മേഘാലയയിലും 2015ല്‍ ത്രിപുരയിലും നിയമം പിന്‍വലിച്ചു. ഡിസംബറില്‍ നാഗാലാന്റിലെ മോണ്‍ ജില്ലയില്‍ സൈനികര്‍ നടത്തിയ വെടിവയ്പില്‍ 14 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഇതേ തുടര്‍ന്ന് പ്രതിഷേധം വ്യാപകമായതോടെയാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സമിതിയെ നിയമിച്ചത്. സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് അഫ്‌സ്‌പ നിയമത്തിന്റെ അധികാര പരിധി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
അഫ്‌സ്‌പ നിയമത്തിന്റെ അധികാര പരിധി കുറച്ചതില്‍ സന്തോഷമുണ്ടെന്നും പ്രതീക്ഷ കൈവിടില്ലെന്നും നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ മണിപ്പുരിന്റെ ഉരുക്കു വനിത ഇറോം ശര്‍മിള പ്രതികരിച്ചു.
English Summary: The AFSPA Act will continue in 43 districts
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.