22 November 2024, Friday
KSFE Galaxy Chits Banner 2

രാജ്യത്ത് പാസഞ്ചര്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി

Janayugom Webdesk
ന്യൂഡൽഹി
February 28, 2022 2:47 pm

രാജ്യത്ത് ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങളുടെ വിലക്ക് പുതിയൊരു ഉത്തരവ് വരുന്നതുവരെ നീട്ടിയതായി ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ അറിയിച്ചു. ഫെബ്രുവരി 28 വരെയാണ് നേരത്തെ വിലക്ക് നീട്ടിയിരുന്നത്. അതേസമയം അന്താരാഷ്‌ട്ര ഓൾ‑കാർഗോ ഓപ്പറേഷനുകൾക്കും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച ഫ്ലൈറ്റുകൾക്കും ഈ നിയന്ത്രണം ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

കോവിഡ് മഹാമാരിയെത്തുടർന്ന് 2020 മാർച്ച് 23 മുതൽ ഇന്ത്യയിൽ അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. 2020 ജൂലൈ മുതൽ ഇന്ത്യ ഉള്‍പ്പെടെ ഏകദേശം 45 രാജ്യങ്ങൾ പ്രത്യേക എയർ ബബിൾ ക്രമീകരണങ്ങൾക്ക് കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

എയർ ബബിൾ ക്രമീകരണത്തിന് വിമാന സര്‍വീസുകളെ വിലക്ക് ബാധിക്കില്ലെന്നും സർക്കുലറിൽ പറയുന്നു.

 

Eng­lish Sum­ma­ry:  The ban on pas­sen­ger flights in the coun­try has been extended

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.