16 November 2024, Saturday
KSFE Galaxy Chits Banner 2

മുസ്‍ലിങ്ങളുടെ ജനന നിരക്ക് കുറഞ്ഞു

Janayugom Webdesk
ന്യൂഡൽഹി
May 9, 2022 10:27 pm

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി മുസ്‍ലിങ്ങൾക്കിടയിലെ പ്രത്യുല്പാദന നിരക്ക് മറ്റ് മതവിഭാഗങ്ങളെ അപേക്ഷിച്ച് കുത്തനെ ഇടിഞ്ഞതായി ദേശീയ കുടുംബാരോഗ്യ സർവേ.
2015–16 ലെ 2.6ൽ നിന്ന് 2019–21 കാലയളവിൽ മുസ്‍ലിം പ്രത്യുല്പാദന നിരക്ക് 2.3 ആയി കുറഞ്ഞതായി സർവേ വ്യക്തമാക്കുന്നു. 1992–93 കാലഘട്ടത്തിൽ ഇത് 4.4 ആയിരുന്നു. ഹിന്ദുക്കളുടെ ജനനനിരക്ക് 1992–93ൽ 3.3 ആയിരുന്നത് 1.94 ആയി കുറഞ്ഞു. 2015–16ല്‍ 2.1 ആയിരുന്നു. ക്രിസ്ത്യൻ 1.88, സിഖ് 1.61, ജൈനർ 1.6, ബുദ്ധ, നിയോ-ബുദ്ധമതം 1.39 എന്നിങ്ങനെയാണ് പ്രത്യുല്പാദന നിരക്ക്. 1992–93 മുതൽ മുസ്‍ലിങ്ങൾക്കിടയിൽ 46.5 ശതമാനവും ഹിന്ദുക്കളിൽ 41.2 ശതമാനവും പ്രത്യുല്പാദന നിരക്ക് കുറഞ്ഞു.

Eng­lish Sum­ma­ry: The birth rate of Mus­lims has dropped

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.