24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 15, 2024
December 13, 2024
December 13, 2024
December 10, 2024
December 9, 2024
December 8, 2024
December 5, 2024
December 4, 2024
November 29, 2024

ഡല്‍ഹിയില്‍ കാണാതായ 17 കാരന്റെ മൃതദേഹം ട്രാവല്‍ ബാഗില്‍ കണ്ടെത്തി

Janayugom Webdesk
ന്യൂഡൽഹി
March 25, 2022 8:16 pm

ഡല്‍ഹിയില്‍ കാണാതായ 17കാരന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ ട്രാവൽ ബാഗിൽ കണ്ടെത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മംഗൾപുരിയിൽ പീർ ബാബ മാജാർ ഭാഗത്ത് വെള്ളിയാഴ്ചയാണ് സംഭവം. വ്യാഴാഴ്ച രാത്രി മു​തൽ രോഹിണി ഭാഗത്ത് കൗമാരക്കാരനെ കാണാതായിരുന്നു.
കഴുത്തറുത്ത നിലയിൽ അജ്ഞാത മൃതദേഹം യാത്രാ ബാഗിൽ നിറച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഔട്ടർ) സമീർ ശർമ പറഞ്ഞു. കാണാതായ ആളുടെ രേഖകൾ പരിശോധിക്കുന്നതിനായി സമീപത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജില്ലകളിലും അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഹിണി സെക്ടർ ഒന്നിൽ നിന്ന് കാണാതായ കൗമാരക്കാ​രന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. കേസിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Eng­lish Summary:The body of a 17-year-old boy who went miss­ing in Del­hi has been found in a trav­el bag
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.