10 September 2024, Tuesday
KSFE Galaxy Chits Banner 2

ചിലമ്പാട്ടത്തില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കോര്‍ഡില്‍ ഇടംനേടി സഹോദരങ്ങള്‍

സുനില്‍ കെ. കുമാരന്‍
നെടുങ്കണ്ടം 
December 6, 2023 9:40 pm

ചിലമ്പാട്ടത്തിലൂടെ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടി സഹോദരങ്ങള്‍. നെടുങ്കണ്ടം പാറത്തോട് സ്വദേശികളായ നെടുങ്കണ്ടം പാറത്തോട്ട് കവിതാലയം വീട്ടില്‍ രഞ്ജന(16)യും രജുല്‍ (10)മാണ് ഈ നേട്ടത്തിന് ഭാഗമായത്. തമിഴ്‌നാട് ചിന്നമന്നൂരില്‍ നടന്ന 100 അംഗസംഘം നടത്തിയ 15 കിലോമീറ്റര്‍ നീളത്തില്‍ നാല് മണിക്കൂര്‍ നീണ്ടുനിന്നതുമായ വടി ചുഴറ്റലായ ചിലമ്പാട്ടം നടന്നത്. 100 അംഗ സംഘത്തില്‍ 20 പേര്‍ നെടുങ്കണ്ടം പാറത്തോട് സ്വദേശികളായ മലയാളികളാണ്. 

കഴിഞ്ഞ വര്‍ഷം നെടുങ്കണ്ടം പാറത്തോട് ശിവപാര്‍വ്വതി ക്ഷേത്ത്ര്തില്‍ ഉത്സവത്തിനോടനുബന്ധിച്ച് വലര്‍മതി, മതിയഴകന്‍ എന്നിവരുടെ നേത്യത്വത്തില്‍ നടന്ന ചിലമ്പാട്ടം കണ്ട രഞ്ജനയും രെജുലും ഇതില്‍ ആകൃഷ്ടരായി. ഇതിനെ തുടര്‍ന്നാണ് മതിയഴകന്‍, അലക്‌സ് പാണ്ഡ്യന്‍ എന്നിവരുടെ ശിക്ഷണത്തില്‍ മേഖലയിലെ 35 അംഗങ്ങള്‍ വടി കറക്കല്‍ പഠിക്കുവാന്‍ ആരംഭിച്ചത്. കളരി, പരിചമുട്ട് എന്നിവയോട് ഇറെ സാമ്യമുണ്ട് തമിഴ്‌നാടിന്റെ പരമ്പാഗത കാലാരൂപമായ് ചിലമ്പാട്ടത്തിന്. 

നെടുങ്കണ്ടം പാറത്തോട്ട് കവിതാലയം വീട്ടില്‍ രജ്ഞിത്കുമാര്‍— കവിത ദമ്പതികളുടെ മക്കളാണ് ഇരുവരും. രെജുല്‍ രജ്ഞിത് നെടുങ്കണ്ടം പഞ്ചായത്ത് യൂപി സ്‌കൂളില്‍ അഞ്ചില്‍ പഠിക്കുന്നു. മുണ്ടിയെരുമ ഗവണ്‍മെന്റ് സ്‌കളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് രഞ്ജന.

Eng­lish Summary:The broth­ers entered the Indi­an Book of Records at Chilambattam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.