18 December 2024, Wednesday
KSFE Galaxy Chits Banner 2

കാനഡ-ഇന്ത്യ നയതന്ത്ര യുദ്ധം തുടരുന്നു

ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
മോഡിയുമായി വിദേശകാര്യമന്ത്രിയുടെ കൂടിക്കാഴ്ച
Janayugom Webdesk
September 20, 2023 10:05 pm

ന്യൂഡല്‍ഹി: കൊണ്ടുംകൊടുത്തും ഇന്ത്യ‑കാനഡ നയതന്ത്ര തര്‍ക്കം അയവില്ലാതെ തുടരുന്നു. കാനഡയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് നിര്‍ദേശം.
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. ആരോപണം നിഷേധിച്ച ഇന്ത്യ പകരം കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെയും പുറത്താക്കി.
അതിനിടെ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍വച്ചായിരുന്നു നിര്‍ണായക ചര്‍ച്ച.
ആഗോളതലത്തില്‍ കാനഡയുടെ നിലപാട് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി മാറി. ജി20 ഉച്ചകോടി പൂര്‍ത്തിയായതിന് പിന്നാലെ ലോകശ്രദ്ധയിലെത്തിയെന്ന് അവകാശപ്പെട്ടിരുന്ന കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും പ്രതിച്ഛായയില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. യുഎസും ഓസ്ട്രേലിയയും അടക്കമുള്ള ലോകരാജ്യങ്ങള്‍ വിഷയത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്നതായി അറിയിച്ചു.

Eng­lish sum­ma­ry; The Cana­da-India diplo­mat­ic war continues

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.