27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 23, 2024
November 14, 2024
October 25, 2024
September 27, 2024
September 20, 2024
September 13, 2024
September 13, 2024
September 6, 2024
September 3, 2024
August 8, 2024

എബിജി ഷിപ്പ്‌യാര്‍ഡ് മുന്‍ ഡയറക്ടറെ സിബിഐ ചോദ്യംചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
February 17, 2022 11:05 pm

22,842 കോടിയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈയിലെ എബിജി ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന്റെ മുന്‍ ഡയറക്ടര്‍ റിഷി അഗര്‍വാളിനെ സിബിഐ ചോദ്യം ചെയ്തു. ഇയാളുടെ മുംബൈയിലെ വീട്ടിലും സിബിഐ പരിശോധന നടത്തി. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പാണിത്. 28 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്‍ നിന്ന് 22,842 കോടി രൂപ തട്ടിയെന്നാണ് കേസ്. മുന്‍ ഡയറക്ടര്‍മാരായ സന്താനം മുത്തുസ്വാമി, അശ്വിനി കുമാര്‍ എന്നിവരും പ്രതികളാണ്. ഇവര്‍ രാജ്യം വിടാതിരിക്കാന്‍ സിബിഐ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 

വായ്പകള്‍ അനുബന്ധ കമ്പനികള്‍ക്ക് വകമാറ്റിയെന്നാണ് കണ്ടെത്തിയത്. വിദേശ അനുബന്ധ സ്ഥാപനത്തിൽ വൻ നിക്ഷേപം നടത്തിയതായും ആരോപണമുണ്ട്. കമ്പനിക്കും പ്രൊമോട്ടര്‍മാര്‍ക്കുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസും എടുത്തിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതി പ്രകാരം കമ്പനി ബാങ്കിന് 2,925 കോടി രൂപയും ഐസിഐസിഐ ബാങ്കിന് 7,089 കോടി രൂപയും നല്‍കാനുണ്ട്. ഐഡിബിഐ ബാങ്കിന് 3,634 കോടി രൂപയും ബാങ്ക് ഓഫ് ബറോഡയ്ക്ക് 1,614 കോടി രൂപയും പിഎബിക്ക് 1,244 രൂപയും ഐഒബിക്ക് 1,228 രൂപയും നല്‍കാനുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിനും ഇന്ത്യൻ ഓവർസീസ് ബാങ്കിനും തട്ടിപ്പില്‍ 1,200 കോടി വീതം നഷ്ടമായി. 

Eng­lish Summary:The CBI has ques­tioned the for­mer direc­tor of ABG Shipyard
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.