19 December 2024, Thursday
KSFE Galaxy Chits Banner 2

മാധ്യമസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളി: കാനം

Janayugom Webdesk
തിരുവനന്തപുരം
January 31, 2022 10:41 pm

മീഡിയവണ്‍ വാർത്താചാനലിന്റെ സംപ്രേഷണം നിർത്തിവയ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കനത്ത വെല്ലുവിളിയാണിത്. കേന്ദ്ര സർക്കാരിനെതിരെ അഭിപ്രായങ്ങൾ പറഞ്ഞാൽ അവരെ ദേശവിരുദ്ധരായി മുദ്രകുത്തുകയും അതിന്റെ മറവിൽ ഒരു ചാനലിന്റെ സംപ്രേഷണം നിർത്തിവയ്പിക്കുകയും ചെയ്ത നടപടി ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത്തരം മാധ്യമ സ്വാതന്ത്ര്യ വിരുദ്ധ നടപടികൾക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാൻ കാനം രാജേന്ദ്രൻ പൊതു സമൂഹത്തോട് അഭ്യർത്ഥിച്ചു.

ENGLISH SUMMARY:The Chal­lenge to Media Free­dom: Kanam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.