19 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 19, 2025
April 19, 2025
April 18, 2025
April 17, 2025
April 17, 2025
April 14, 2025
April 14, 2025
April 13, 2025
April 13, 2025

ആലപ്പുഴയില്‍ മക്കളെക്കൊന്ന് യുവതി ആത്മഹത്യ ചെയ്യാൻ കാരണം, പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ കാമുകി

Janayugom Webdesk
ആലപ്പുഴ
August 13, 2022 7:12 pm

ആലപ്പുഴയില്‍ മക്കളെക്കൊന്ന് യുവതി ആത്മഹത്യ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ കാമുകി കാരണമെന്ന് റിപ്പോര്‍ട്ട്. ആലപ്പുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്താമാക്കിയിരിക്കുന്നത്. ജാമ്യവ്യവസ്ഥ ലംഘിച്ച പൊലീസുകാരന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു.

ആലപ്പുഴ മെഡിക്കല്‍ കോളേജ് പോലീസ് എയ്ഡ് പോസ്റ്റിലെ സിപിഒ റെനീസിന്റെ ഭാര്യ നജ്‌ല (27), മകന്‍ ടിപ്പുസുല്‍ത്താന്‍ (അഞ്ച്), മകള്‍ മലാല (ഒന്നേകാല്‍) എന്നിവരാണ് മരിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് റെനീസിനെതിരേ ചുമത്തിയിരിക്കുന്നത്.2022 മേയ് 10‑നാണ് നജ്‌ലയും കുട്ടികളും മരിച്ചത്. ടിപ്പുസുല്‍ത്താന്റെ കഴുത്തില്‍ ഷാള്‍മുറുക്കിയും മലാലയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും കൊന്നശേഷം നജ്‌ല കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.

ഇയാളുടെ കാമുകി ഷഹാനയും (24) അറസ്റ്റിലായിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. റെനീസിനെ കല്യാണം കഴിക്കാന്‍ കാമുകി സമ്മര്‍ദം ചെലുത്തിയിരുന്നു. ഇക്കാര്യം പറഞ്ഞ് മേയ് 10‑നും ഷഹാന പോലീസ് ക്വാര്‍ട്ടേഴ്‌സിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇത് റെനീസിന്റെ അറിവോടെയാണെന്നാണ് കണ്ടെത്തല്‍.

ഷഹാനയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന്റെ പേരില്‍ നജ്‌ലയെ റെനീസ് മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: The charge sheet says that Najla killed her chil­dren and com­mit­ted sui­cide due to threats from her hus­band’s girlfriend
You may also like

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.