24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024

സിഗരറ്റ് വാങ്ങാന്‍ പൈസ നല്‍കിയില്ല; കുട്ടിയെ നാലുപേര്‍ചേര്‍ന്ന് കൊലപ്പെടുത്തി

Janayugom Webdesk
June 8, 2022 10:05 pm

സിഗരറ്റ് വാങ്ങാൻ പത്തുരൂപ നൽകാത്തതിന് പ്രായപൂർത്തിയാകാത്ത കുട്ടിയെ നാലുപേർ ചേർന്ന് കൊലപ്പെടുത്തി. സെൻട്രൽ ഡൽഹിയിലെ ആനന്ദ് പർബത്ത് ഏരിയയിൽ ഞായറാഴ്ചയാണ് സംഭവം. ബാബ ഫരീദ്പുരി സ്വദേശികളായ പ്രവീൺ(20), അജയ് (23), ജതിൻ (24), ആനന്ദ് പർബത്തിൽ താമസിക്കുന്ന സോനു കുമാർ(20) എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാംജാസ് സ്‌കൂളിന് സമീപം റോഡരികിൽ കിടക്കുന്ന കുട്ടിയുടെ മൃതദേഹം പൊലീസാണ് കണ്ടെത്തിയത്. ആനന്ദ് പർവത്തിൽ താമസിക്കുന്ന വിജയ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച സിഗരറ്റിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നുവെന്ന് ചോദ്യംചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തി. കുട്ടിയുടെ അയൽവാസി സോനു സിഗരറ്റ് വാങ്ങാൻ 10 രൂപ നൽകണമെന്ന് കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടി ഇത് നിരസിച്ചതിനെ തുടർന്ന് തർക്കം ആരംഭിച്ചു. തുടർന്ന് സോനുവും കൂട്ടാളികളും ചേർന്ന് കുട്ടിയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 

Eng­lish Sum­ma­ry: The child was killed by four men for not giv­ing mon­ey for buy­ing cigarette

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.