2 January 2025, Thursday
KSFE Galaxy Chits Banner 2

തീരക്കടലും പാട്ടത്തിന് നൽകുന്നു

ബേബി ആലുവ
കൊച്ചി
February 3, 2024 9:59 pm

രാജ്യത്തെ തീരക്കടലുകൾ അപ്പാടെ കാറ്റാടിപ്പാടങ്ങൾ സ്ഥാപിക്കാനായി ദീർഘകാലത്തേക്ക് പാട്ടത്തിന് കൊടുക്കാനുള്ള കേന്ദ്ര തീരുമാനം മത്സ്യബന്ധന മേഖലയെയാകെ കടുത്ത ആശങ്കയിലാക്കുന്നു. കാറ്റാടിപ്പാട സ്ഥാപനവുമായി ബന്ധപ്പെട്ട് കടലിൽ ഏർപ്പെടുത്താൻ കരാറിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന കർശനമായ നിയമങ്ങളാണ് ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തിന് ഭീഷണിയായിരിക്കുന്നത്. കടലിന്റെ അടിത്തട്ട് കുഴിച്ചാണ് കാറ്റാടിപ്പാടങ്ങൾ സ്ഥാപിക്കുന്നത്. അങ്ങനെ കുഴിക്കുമ്പോൾ അത് കടലിന്റെ ആവാസ വ്യവസ്ഥയ്ക്ക് വലിയ തോതിൽ ആഘാതമുണ്ടാക്കുമെന്നുറപ്പ്. അങ്ങനെ സംഭവിച്ചാൽ പാട്ടക്കരാർ റദ്ദാകുമെന്ന് കരാറിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതിൽ നിന്നു തന്നെ, അപ്രകാരം സംഭവിക്കാനുള്ള സാധ്യത വളരെ വലുതാണെന്ന് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു. മാത്രമല്ല, കരാറുകാരന് യുക്തമനുസരിച്ച് വ്യാഖ്യാനിക്കാനും ദുർവിനിയോഗം ചെയ്യാനും ധാരാളം പഴുതുകൾ കരാർ വ്യവസ്ഥയിലുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

35 വർഷമാണ് പാട്ടക്കരാറിന്റെ കാലാവധി. ഒരു കരാറുകാരന് 25 മുതൽ 500 വരെ ചതുരശ്ര കി.മീറ്റർ പാട്ടത്തിനെടുക്കാം. ഒരു ചതുരശ്ര കി.മീറ്ററിന് പ്രതിവർഷം ഒരു ലക്ഷം രൂപയാണ് നിരക്ക്. കരാറെടുക്കുന്നയാൾക്ക് ആ വ്യക്തിയുടെ അധീനതയിലുള്ള പദ്ധതി പ്രദേശത്ത് ആവശ്യമെന്ന് തോന്നുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അവകാശമുണ്ട്. മത്സ്യബന്ധനത്തിനുള്ള സ്ഥിരം സംവിധാനമായി സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങൾക്കു മേൽ നിയന്ത്രണമേർപ്പെടുത്താൻ കരാറുകാരന് സർവവിധ സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുമ്പോൾത്തന്നെ, ഉപജീവനത്തിനുള്ള മീൻ പിടിത്തവും മറ്റും അനുവദിക്കണമെന്നും പറയുന്നുണ്ട്. എന്നാൽ, കരാറുകാരന്റെ കൈവശമുള്ള തീരക്കടലിൽ ഇത്തരം ള്ളവുകൾ അനുവദിക്കണമോ എന്നത് ആ വ്യക്തിയുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കുന്ന കാര്യമല്ലേ എന്ന ഉത്തരമില്ലാത്ത ചോദ്യമാണ് മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുയരുന്നത്. 

കരാർ ലഭിച്ച് മൂന്ന് മാസത്തിനകം കരാറുകാരൻ അയാൾ പാട്ടത്തിനെടുത്ത പദ്ധതി പ്രദേശം അളന്ന് തിട്ടപ്പെടുത്തി കൈവശമാക്കേണ്ടതുണ്ട്. 35 വർഷത്തെ പാട്ടക്കരാർ കാലാവധി കഴിഞ്ഞ് തുടരാൻ ആഗ്രഹമില്ലാത്ത ഒരു കരാറുകാരൻ രംഗത്ത് നിന്നൊഴിയുമ്പോൾ, കടലിന്റെ അടിത്തട്ടിൽ സ്ഥാപിച്ചിരിക്കുന്ന കാറ്റാടി യന്ത്രോപകരണങ്ങൾ നീക്കി അടിത്തട്ട് പൂർവസ്ഥിതിയിലാക്കാൻ വർഷങ്ങൾ വേണ്ടി വരും. ഇതിന് വേണ്ടി മാത്രം രണ്ട് വർഷം കരാറിൽ അനുവദിച്ചിട്ടുണ്ട് എന്നതിൽ നിന്നു തന്നെ സമയം അതിൽ കൂടുതലെടുക്കും എന്ന് വ്യക്തം. പാട്ടത്തിന് മുമ്പായി കടലിൽ ഗവേഷണത്തിനും മറ്റുമായി അഞ്ച് വർഷവും അനുവദിക്കും. ആ കാലയളവിലും തീരക്കടലിൽ നിയന്ത്രണങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ആദ്യപദ്ധതി തമിഴ്നാട്ടിലെ കന്യാകുമാരി അടക്കമുള്ള മേഖലകളിലാണ് ഉദ്ദേശിക്കുന്നത്. 

Eng­lish Summary:The coastal waters are also leased
You may also like this video

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.