പിന്‍വലിച്ച 2000 നോട്ടുകള്‍ ഈ മാസം ഏഴുവരെ ബാങ്കുകളില്‍ നിന്ന് മാറ്റി വാങ്ങുകയോ നിക്ഷേപിക്കുകയോ ചെയ്യാമെന്ന് റിസര്‍ബാങ്ക് ഓഫ് ഇന്ത്യ. നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി ഇന്ന് അവസാനിച്ചിരുന്നു.
എട്ടുമുതല്‍ ബാങ്കുകള്‍ വഴിയുള്ള 2000 രൂപയുടെ കൈമാറ്റം നിരോധിക്കും. സമയപരിതിക്ക് ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 19 ഓഫീസുകള്‍ വഴി 2000 രൂപയുടെ നോട്ടുകള്‍ മാറിയെടുക്കാന്‍ കഴിയും. ഇന്ത്യ പോസ്റ്റ് വഴിയും നോട്ടുകള്‍ മാറിയെടുക്കാന്‍ കഴിയും.
നോട്ട് നിരോധനം പ്രഖ്യാപിക്കുന്ന മേയ് 19ന് 2000 രൂപയുടെ 3.56 ലക്ഷം കോടിയാണ് പ്രാചാരത്തിലുണ്ടായിരുന്നത്. ഇതില്‍ 3.42 ലക്ഷം കോടിരൂപ തിരിച്ചെത്തിയതായി ആര്‍ബിഐ തന്നെ അറയിച്ചിരുന്നു. 0.14 ലക്ഷം നോട്ടുകളാണ് ഇപ്പൊഴും പ്രചാരത്തിലുള്ളത്.
English Summary: The deadline for exchange of Rs 2000 notes has been extended till October 7
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.