27 April 2024, Saturday

Related news

April 27, 2024
April 24, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024

ഇടപാടുകള്‍ ഡിജിറ്റലാകുമ്പോഴും സമ്പാദ്യത്തിന് പ്രിയം കറന്‍സി തന്നെ

Janayugom Webdesk
മുംബൈ
November 29, 2023 10:36 pm

നേരിട്ടുള്ള പണമിടപാടുകള്‍ കുറയുന്നുണ്ടെങ്കിലും സമ്പാദ്യമായി സൂക്ഷിക്കുന്നതിന് കറന്‍സി തന്നെയാണ് കൂടുതല്‍ ഉപയോഗിക്കുന്നതെന്ന് റിസര്‍വ് ബാങ്ക്. കോവിഡ് കാലത്ത് വര്‍ധിച്ച ഡിജിറ്റല്‍ ഇടപാടിന്റെ കുതിച്ചുചാട്ടം കുറഞ്ഞുവെന്നും പണം സമ്പാദ്യമായി സൂക്ഷിക്കുന്ന പ്രവണത ഏറി വരുന്നതായും ആർബിഐ സാമ്പത്തിക വിദഗ്ധരുടെ ഗവേഷണ പ്രബന്ധം ചൂണ്ടിക്കാട്ടുന്നു.
‘ക്യാഷ് വേഴ്സസ് ഡിജിറ്റല്‍ പേമെന്റ് ട്രാന്‍സാക്ഷന്‍സ് ഇന്‍ ഇന്ത്യ‑ഡീകോഡിങ് ദി കറന്‍സി ഡിമാന്‍ഡ് പാരഡോക്സ്’ എന്ന പേരില്‍ പുറത്തിറക്കിയ ന്യൂസ് ലെറ്ററിലാണ് രാജ്യത്ത് കറന്‍സി നോട്ടുകള്‍ക്ക് ഇപ്പോഴും ആവശ്യക്കാര്‍ ഏറുന്നത് ചൂണ്ടിക്കാട്ടുന്നത്. സാധാരണക്കാര്‍ മുതല്‍ ഉയര്‍ന്ന വേതനം കൈപ്പറ്റുന്നവര്‍ വരെ പണമാണ് സമ്പാദ്യമായി സൂക്ഷിച്ചു വയ്ക്കാന്‍ തെരഞ്ഞെടുക്കുന്നത്. കറന്‍സിയുടെ മൂല്യമാണ് ഇതിന് കാരണമെന്നും അത്യാവശ്യഘട്ടത്തില്‍ ഉപകരിക്കുക അതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഡിജിറ്റല്‍ ഇടപാടിന്റെ കാലത്തും പണത്തിന്റെ ആവശ്യകത വര്‍ധിക്കുന്നത് ഏത് അത്യാവശ്യഘട്ടത്തിലും ഉപകരിക്കുമെന്ന ജനങ്ങളുടെ ചിന്തയാണ് വെളിവാക്കുന്നതെന്ന് ന്യൂസ് ലെറ്റര്‍ തയ്യാറാക്കിയ സാക്ഷി അശ്വതി, രേഖ മിശ്ര, ശരത് ദാല്‍ എന്നിവര്‍ പറഞ്ഞു. കറന്‍സി നോട്ടുകള്‍ക്ക് ഇന്നും ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ പണം നല്‍കിയുള്ള ക്രയവിക്രയങ്ങള്‍ കുറഞ്ഞ് വരുന്നുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു. 

മറ്റ് സമ്പാദ്യങ്ങളില്‍ നിന്നുള്ള ലാഭം 2022–23 സാമ്പത്തിക വര്‍ഷം കുറഞ്ഞതും കറന്‍സിയെ പ്രിയപ്പെട്ടതാക്കി മാറ്റി. സമ്പാദ്യത്തിന് പലിശരഹിത സംവിധാനം വന്നതും കറന്‍സി നോട്ടുകള്‍ സമ്പാദ്യമാക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. കറന്‍സി ഉപയോഗിച്ച് അടിയന്തര സാഹചര്യം മറികടക്കാന്‍ സാധിക്കും. വീടുകളില്‍ പണം സൂക്ഷിക്കുന്നതില്‍ രാജ്യത്ത് വന്‍ കുതിച്ചചാട്ടമാണ് ഉണ്ടായിരിക്കുന്നത്.
2020–21 ല്‍ ഇത്തരം പണത്തിന്റെ ശതമാനം 11.7 ആയിരുന്നത് 2023–24ല്‍ എത്തുമ്പോള്‍ 15.5 ആയി ഉയര്‍ന്നുവെന്ന് ഗ്രോസ് നാഷണല്‍ ഡിസ്പോസിബിള്‍ ഇന്‍കം (ജിഎന്‍ഡിഐ) റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Summary:Even as trans­ac­tions go dig­i­tal, the cur­ren­cy remains the favorite for savings
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.