സംസ്ഥാനത്ത് കോട്ടയം വഴിയുള്ള ഇരട്ട റെയില്‍ പാത യാഥാര്‍ത്ഥ്യമായി. ഏറ്റുമാനൂര്‍-ചിങ്ങവനം ഭാഗത്തു നടന്ന അവസാനവട്ട നിര്‍മ്മാണമാണ് പൂര്‍ത്തിയാക്കി തീവണ്ടി ഓടി തുടങ്ങിയത്. ഇന്നലെ രാത്രി 9.35ന് ആദ്യ ട്രെയിന്‍ ഇതുവഴി കടന്നു പോയി. പാലക്കാട് ജംങ്ഷന്‍-തിരുനല്‍വേലി പാലരുവി എക്‌സ്പ്രസ്സ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തോമസ് ചാഴിക്കാടന്‍ എം പിയും, ഡി ആര്‍ ഒ മുകുന്ദ് രാമസ്വാമിയും, സ്റ്റേഷന്‍ മാനേജര്‍ ബാബു തോമസും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇതോടെ കോട്ടയം വഴിയുള്ള ട്രെയിന്‍ നിയന്ത്രണം അവസാനിച്ചു. കായംകുളം- കോട്ടയം- എറണാകുളം ഇരട്ടപ്പാതയാണ് നിര്‍മാണാനുമതി ലഭിച്ച് 21 വര്‍ഷത്തിനു ശേഷം ഇത് പൂര്‍ത്തിയാകുന്നത്.
English Summary:The double track railway line via Kottayam has become a reality
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.