22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024

കോൺഗ്രസിൽ എംപവർ കമ്മിറ്റി രൂപീകരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
April 28, 2022 11:10 am

പാർടിയിലെ പ്രശ്‌നം പരിഹരിക്കാനും ലോക്‌സഭാ തെരഞ്ഞെടുപ്പിനുമായി കോൺഗ്രസിൽ എംപവർ കമ്മിറ്റിക്ക്‌ രൂപം നൽകി അധ്യക്ഷ സോണിയ ഗാന്ധി. കമ്മിറ്റിയുടെ ഘടന, അംഗങ്ങൾ, അധികാരം തുടങ്ങിയ വിശദാംശം പിന്നീട്‌ പുറത്തുവിടും. തെരഞ്ഞെടുപ്പ്‌ തന്ത്രജ്ഞൻ പ്രശാന്ത്‌ കിഷോറിന്റെ നിർദേശം പഠിച്ച എട്ടംഗ സമിതി ശുപാർശ പ്രകാരമാണിത്‌.

പി ചിദംബരം, അംബിക സോണി, പ്രിയങ്ക ഗാന്ധി, ദിഗ്‌വിജയ്‌ സിങ്‌, ജയ്‌റാം രമേശ്‌, മുകുൾ വാസ്‌നിക്, കെ സി വേണുഗോപാൽ, രൺദേവ് സുർജേവാല എന്നിവരടങ്ങിയ സമിതിയാണ്‌ ശുപാർശ നൽകിയത്‌

പ്രശാന്ത്‌ കിഷോറിന്റെ ഭൂരിഭാഗം നിർദേശവും സമിതി അംഗീകരിച്ചു. മെയ്‌ 13 മുതൽ 15 വരെ രാജസ്ഥാനിലെ ഉദയ്‌പുരിൽ ചിന്തൻ ശിബിർ സംഘടിപ്പിക്കും. 400 പ്രതിനിധികൾ പങ്കെടുക്കുന്ന ശിബിരത്തിൽ നിർണായക തീരുമാനമുണ്ടാകുമെന്ന്‌ വക്താവ്‌ രൺദേവ് സുർജേവാല പറഞ്ഞു.

Eng­lish Summary:The Empow­er Com­mit­tee was formed in Congress

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.