1 May 2024, Wednesday

വിധിയെഴുത്ത് ആദ്യഘട്ടം നാളെ; 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
April 18, 2024 9:35 am

ആദ്യഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന് പരിസമാപ്തി. ഇന്ന് നിശബ്ദപ്രചാരണത്തിന് ശേഷം നാളെ ആദ്യഘട്ടത്തില്‍ 102 മണ്ഡലങ്ങള്‍ വിധിയെഴുതും. തമിഴ‌്നാട് (39 സീറ്റുകൾ), ഉത്തരാഖണ്ഡ് (5), അരുണാചൽ പ്രദേശ് (2), മണിപ്പൂർ (2), മേഘാലയ (2), മിസോറാം (1), നാഗാലാൻഡ് (1), സിക്കിം (1). ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. 

ആദ്യഘട്ടത്തിൽ 1625 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്; 1490 പേർ പുരുഷന്മാരും 135 സ്ത്രീകളും. 890 സ്ഥാനാർത്ഥികൾ സ്വതന്ത്രരായാണ് മത്സരിക്കുന്നത്. ബിജെപിയും കോൺഗ്രസും അടക്കം 194 പാർട്ടികൾ മത്സര രംഗത്തുണ്ട്. എട്ട് കേന്ദ്രമന്ത്രിമാരും രണ്ട് മുന്‍ മുഖ്യമന്ത്രിമാരും ഒരു മുന്‍ ഗവര്‍ണറുമടക്കം ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നു. ബിജെപി മുന്‍ അധ്യക്ഷന്‍ കൂടിയായ നിതിന്‍ ഗഡ്കരിയാണ് ജനവിധി തേടുന്ന കേന്ദ്രമന്ത്രിമാരില്‍ പ്രമുഖന്‍. നാഗ്പൂര്‍ സീറ്റില്‍ നിന്നാണ് ഇത്തവണയും മത്സരിക്കുന്നത്. അരുണാചല്‍ വെസ്റ്റ് മണ്ഡലത്തില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു മത്സരിക്കുന്നു. 

അസമിലെ ദിബ്രുഗഡില്‍ കേന്ദ്ര തുറമുഖ‑ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ് സോനോവാളും ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാണും കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിങ് ജമ്മു കശ്മീരിലെ ഉധംപൂരിലും ഭൂപേന്ദര്‍ യാദവ് രാജസ്ഥാനിലെ ആല്‍വാറിലും അര്‍ജുന്‍ രാം മേഘ്‌വാള്‍ രാജസ്ഥാനിലെ ബികാനീറിലും, തമിഴ്‌നാട്ടിലെ നീലഗിരിയില്‍ എല്‍ മുരുഗനും ജനവിധി തേടുന്നു. 

Eng­lish Sum­ma­ry: The first phase of ver­dict writ­ing is tomorrow

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.