ഉത്തര്‍പ്രദേശില്‍ അഞ്ചുവയസുകാരിക്ക് കുരങ്ങുപനിയില്ലെന്ന് സ്ഥിരീകരിച്ചു. പെണ്‍കുട്ടിക്ക് കുരങ്ങുപനിക്ക് സമാനമായ ലക്ഷണങ്ങളാണ് കണ്ടതെന്നും തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാസിയാബാദിലെ പെണ്‍കുട്ടിക്കാണ് കുരങ്ങുപനിക്ക് സമാനമായ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. പരിശോധനാ ഫലം നെഗറ്റീവായതോടെ രാജ്യത്തിന് ആശ്വാസമായിരിക്കുകയാണ്. കുരങ്ങു പനി രാജ്യത്ത് പടരുമോ എന്ന് ആശങ്ക നിലനില്‍ക്കുന്നതിന് ഇടയിലാണ് പരിശോധനാ ഫലം പുറത്ത് വരുന്നത്.
English Summary: The five-year-old did not have monkeypox
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.