22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 27, 2024
October 25, 2024
October 11, 2024
October 27, 2023
October 24, 2023
October 20, 2023
October 20, 2023
October 20, 2023
October 27, 2022
October 27, 2022

വിപ്ലവത്തിരകളിരമ്പി മാരാരിക്കുളം

ആർ ബാലചന്ദ്രൻ
ആലപ്പുഴ
October 26, 2022 10:57 pm

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന് ചെങ്കൊടിയുടെ നിറം പകർന്ന മാരാരിക്കുളം സമരത്തിന്റെ സ്മരണ പുതുക്കാൻ ആയിരങ്ങളെത്തി. മാരാരിക്കുളത്ത് രക്തസാക്ഷിത്വം വരിച്ച പാട്ടത്ത് രാമൻകുട്ടി, തോട്ടത്തുശ്ശേരിൽ കുമാരൻ, പതിനാല് ചിറയിൽ ശങ്കരൻ, പോട്ടച്ചാൽവെളി ഭാനു, പെരേവെളി കുമാരൻ എന്നിവരുടെ ഓർമ്മകൾ അലയടിച്ച അന്തരീക്ഷത്തിൽ പിൻതലമുറ പോരാട്ട പ്രതിജ്ഞ പുതുക്കി.
വിവിധ വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പ്രകടനങ്ങൾ സംയുക്തമായാണ് രക്തസാക്ഷി മണ്ഡപത്തിലേയ്ക്ക് എത്തിയത്. വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളും പ്രകടനത്തിന്റെ മാറ്റുകൂട്ടി. തുടർന്ന് പൊതുസമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് കെ ബി ബിമൽറോയ് അധ്യക്ഷത വഹിച്ചു. സിപിഐ(എം) പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കൃഷി മന്ത്രി പി പ്രസാദ്, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ആർ നാസർ, പി വി സത്യനേശൻ, സി ബി ചന്ദ്രബാബു, പി പി ചിത്തരഞ്ജൻ എംഎൽഎ, ജി കൃഷ്ണപ്രസാദ്, ദീപ്തി അജയകുമാർ, വി മോഹൻദാസ്, ടി ടി ജിസ്‌മോൻ, ആർ ജയസിംഹൻ, എ എം ആരിഫ് എം പി, പി കെ മേദിനി തുടങ്ങിയവർ പങ്കെടുത്തു. വാരാചരണ കമ്മറ്റി സെക്രട്ടറി എസ് രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. വയലാർ രക്തസാക്ഷിദിനമായ ഇന്ന് പതിനായിരങ്ങൾ ധീരന്മാർക്ക് പ്രണാമമർപ്പിക്കും.
ഇന്ന് രാവിലെ ആലപ്പുഴ വലിയ ചുടുകാട്ടിൽ നിന്ന് മുൻ മന്ത്രി ജി സുധാകരനും മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ വെച്ച് മുതിർന്ന സിപിഐ(എം) നേതാവ് എസ് ബാഹുലേയനും ദീപം പകർന്ന് അത്‌ലറ്റുകൾക്ക് കൈമാറും.
രാവിലെ 11ന് എത്തിച്ചേരുന്ന ഇരു ദീപശിഖകളും വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ഏറ്റുവാങ്ങി മണ്ഡപത്തിൽ സ്ഥാപിക്കും. തുടർന്ന് പുഷ്പാർച്ചന. രണ്ടിന് നടക്കുന്ന വയലാർ രാമവർമ്മ അനുസ്മരണ സമ്മേളനത്തിൽ ജി എസ് പ്രദീപ്, ആലങ്കോട് ലീലാ കൃഷ്ണൻ തുടങ്ങിയവരും വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പന്ന്യൻ രവീന്ദ്രൻ, പി പ്രസാദ്, ഡോ. ടി എം തോമസ് ഐസക്ക്, സി എസ് സുജാത, ജി സുധാകരൻ, ടി ജെ ആഞ്ചലോസ് തുടങ്ങിയവരും സംസാരിക്കും. ഇതോടെ പുന്നപ്ര‑വയലാർ സമരത്തിന്റെ 76-ാം വാർഷിക വാരാചരണത്തിന് കൊടിയിറങ്ങും. 

Eng­lish Sum­ma­ry: The flag will be hoist­ed today for the Pun­napra-Vay­alar Week

You may like this video also

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.