ഫുഡ്‌ടെകിന്റെ പന്ത്രണ്ടാമത് പതിപ്പിന് കൊച്ചി ലിസി ജംഗ്ഷനു സമീപമുള്ള റിന ഇവന്റ് ഹബില്‍ വ്യാഴാഴ്ച തുടക്കമായി. ഭക്ഷ്യസംസ്‌കരണം, പാക്കേജിംഗ്, ഡെയറി ഉപകരണങ്ങള്‍, ചേരുവകള്‍, ഫ്‌ളേവറുകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 56 സ്ഥാപനങ്ങള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന 78 സ്റ്റാളുകളാണ് മേളയിലുള്ളത്. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതി്‌നുള്ള ടെസ്റ്റുകള്‍ക്ക് ദിവസങ്ങള്‍ ആവശ്യമായിരുന്നതിന്റെ സ്ഥാനത്ത് പതിനഞ്ചു മിനിറ്റില്‍ ഫലം തരുന്ന ഇന്‍സ്റ്റന്റെ ടെസ്റ്റ് കിറ്റുകള്‍ അവതരിപ്പിക്കുന്ന കൊച്ചി പൂണിത്തുറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിയോജെന്‍ ആണ് മേളയിലെ സ്റ്റാളുകളിലൊന്ന്. ഇന്‍സ്റ്റന്റ് കിറ്റുകള്‍ക്കു പുറമെ ഫുഡ് ടെസ്റ്റിംഗ് സേവനങ്ങള്‍ നല്‍കുന്ന ലാബോറട്ടറിയും നിയോജെനുണ്ട്. ഭക്ഷ്യോല്‍പ്പന്നങ്ങളിലെ രാസഅവശിഷ്ടങ്ങള്‍, മായം, പോഷകമൂല്യം, അലര്‍ജിക്കു കാരണമാകുന്നവയുടെ സാന്നിധ്യം തുടങ്ങിയവ പരിശോധിക്കാനുള്ള സംവിധാനങ്ങളാണ് കമ്പനി അവതരിപ്പിക്കുന്നത്. ഏറ്റവും ആധുനികമായ ഡിജിറ്റല്‍ ലേബലുകള്‍ ഉള്‍പ്പെടെയുള്ള ലേബലിംഗ് ടെക്‌നോളജി സേവനങ്ങള്‍ അവതരിപ്പിക്കുന്ന കൊച്ചിയിലെ എക്‌സപ്രസ് ലേബല്‍സ് ദക്ഷിണേന്ത്യയിലെത്തന്നെ ഇത്തരത്തില്‍പ്പെട്ട ആദ്യസ്ഥാപനമാണ്.
ലേബലിംഗ് എളുപ്പത്തിലും വേഗത്തിലും കുറഞ്ഞ ചെലവിലും ആക്കുന്നതാണ് എക്‌സ്പ്രസ് ലേബല്‍സിന്റെ നൂതന സാങ്കേതികവിദ്യകള്‍. കോണ്‍ ഐസ്‌ക്രീമിലൂടെ പരിചിതമായ കോണുകളും വേഫറുകളും നിര്‍മിക്കുന്ന മെഷീനറികളുമായാണ് ഹൈദ്രാബാദിലെ ആര്‍ ആന്‍ഡ് ഡി എന്‍ജിനീയേഴ്‌സ് എത്തിയിരിക്കുന്നത്. തിന്നാവുന്ന പാത്രങ്ങള്‍ എന്നാണ് തങ്ങളുടെ മെഷീനറി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന കോണുകളേയും വേഫറുകളേയും ഇവര്‍ വിളിക്കുന്നത്. പരിസ്ഥിതിക്കുള്ള ഏറ്റവും വലിയ ഭീഷണി പാക്കേജിംഗുകളാണെന്നിരിയ്‌ക്കെ ഐസ്‌ക്രീമിനു പുറമെ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ പാക്കു ചെയ്യാന്‍ കോണുകലും വേഫറുകളും ഉപയോഗിക്കാവുന്ന സാധ്യതകളാണ് ഈ മെഷിനറികള്‍ ഉന്നയിക്കുന്നത്. ചക്ക കൊണ്ടുണ്ടാക്കിയ പല വിഭവങ്ങളും കണ്ടിട്ടുണ്ടെങ്കിലും ചക്ക കൊണ്ട് ഒരു പക്ഷേ ആദ്യമായി പാസ്ത ഉണ്ടാക്കിയ സ്ഥാപനമാകും കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നുള്ള കാച്ചൂസ്.
എണ്ണിയാലൊടുങ്ങാത്ത ചക്ക വിഭവങ്ങള്‍ അണിനിരക്കുന്ന കാ്ച്ചൂസിന്റെ സ്റ്റാളില്‍ ചക്കകൊണ്ടുണ്ടാക്കിയ അവലോസ് പൊടിയും സ്‌ക്വാഷും ജാമുമെല്ലാമുണ്ട്. ചക്ക അവല്‍ (Jackfriut), ചക്ക പാസ്ത (jackfriut Pasta) കേരളാ ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്), നോര്‍ക റൂട്‌സ്, കേരള കാര്‍ഷിക സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളുടെ അംഗീകാരവും പിന്തുണയും പ്രദര്‍ശനത്തിനുണ്ട്. സംസ്ഥാന വ്യവസായ വകുപ്പ് പ്രായോജകരായി സംസ്ഥാനത്തെ ഇരുപതോളം എസ്എംഇ യൂണിറ്റുകളും കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുള്ള എട്ട് സ്റ്റാര്‍ട്ടപ്പുകളും പങ്കെടുക്കുന്ന സ്റ്റാളുകളുമാണ് മേളയിലെ മറ്റ് ആകര്‍ഷണങ്ങണങ്ങള്‍. ഭക്ഷ്യസംസ്‌കരണ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട വിഷയങ്ങളിളുള്ള ടെക്‌നിക്കള്‍ സെഷനുകളും മേളയുടെ ഭാഗമായി അരങ്ങേറുന്നുണ്ട്. ഇന്നലെ (വ്യാഴാഴ്ച) കേരള കാര്‍ഷിക സര്‍വകലാശാല അഗ്രികള്‍ച്ചറല്‍ എ്ന്‍ജിനീയറിംഗ് വിഭാഗം തലവന്‍ ഡോ കെ പി സുധീര്‍ ഉദ്ഘാടന പ്രഭാഷണം നടത്തി. ഭക്ഷ്യ സുരക്ഷയും എച്ച്എസിസിപിയും എന്ന വിഷയത്തില്‍ എച്ച്എസിസിപി കണ്‍സള്‍ട്ടന്റ് ഡോ എന്‍ ആനന്ദവല്ലിയും തക്കാളി സംസ്‌കരണം എന്ന വിഷയത്തില്‍ ഐസിഎആര്‍-സിര്‍കോട്ട് മുംബൈ ശാസ്ത്രജ്ഞന്‍ ഡോ. ദത്താത്രേയ എം കദമും സംസാരിച്ചു.മേള നാളെ (ജനുവരി 8) സമാപിക്കും. പ്രവേശനം സൗജന്യം. രാവിലെ 1030 മുതല്‍ വൈകീട്ട് 6 വരെയാണ് പ്രദര്‍ശന സമയം.
English Summary: The Foodtech exhibition kicks off at the Kochi Rina Event Hub
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.