15 November 2024, Friday
KSFE Galaxy Chits Banner 2

ഇന്ത്യാ ഗേറ്റിലെ തലകീഴായുള്ള തോക്കും ഹെല്‍മറ്റും യുദ്ധസ്മാരകത്തിലേക്ക് മാറ്റി

Janayugom Webdesk
ന്യൂഡല്‍ഹി
May 29, 2022 12:41 am

ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയുടെ ഭാഗമായ തലകീഴായുള്ള തോക്കും ഹെല്‍മറ്റും ദേശീയ യുദ്ധസ്മാരകത്തിലേക്ക് മാറ്റി. ഇതോടെ 1971 ലെ ഇന്ത്യ‑പാകിസ്ഥാൻ യുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ സ്മാരകം ദേശീയ യുദ്ധ സ്മാരകവുമായി ലയിപ്പിക്കുന്നത് പൂർത്തിയായി.

പരംവീരചക്ര പുരസ്കാര ജേതാക്കളുടെ അർധകായ പ്രതിമകൾക്കിടയിലാണ് ഇതു മാറ്റിസ്ഥാപിച്ചത്. ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ്, ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിഐഎസ്‌സി) എയർ മാർഷൽ ബി ആർ കൃഷ്ണ ചടങ്ങിന് നേതൃത്വം വഹിച്ചു. ഇന്ത്യാ ഗേറ്റില്‍ നിന്ന് 400 മീറ്റര്‍ അകലെയാണ് യുദ്ധസ്മാരകം സ്ഥിതി ചെയ്യുന്നത്.

ജനുവരിയില്‍ അമര്‍ ജവാന്‍ ജ്യോതിയിലെ ജ്വാലയും യുദ്ധസ്മാരകത്തിലെ ദീപത്തില്‍ ലയിപ്പിച്ചിരുന്നു. അമ്പത് വര്‍ഷക്കാലം ജ്വലിച്ചിരുന്ന ജ്യോതി മാറ്റിയത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

Eng­lish Sum­ma­ry: The gun and hel­met at India Gate were moved to the war memorial

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.