20 April 2024, Saturday

421 സിസിയുമായി എത്തുന്നു എക്‌സ് പള്‍സ് 400

Janayugom Webdesk
മുംബൈ
August 24, 2022 2:58 pm

എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ എന്ന സ്വപ്നം പൂവണിയിച്ചത് ഇംപള്‍സിലൂടെ ഹീറോ മോട്ടോകോര്‍പ്പായിരുന്നു. എന്നാല്‍ ഇംപള്‍സ് കാര്യമായ വിജയം കാണാതെ മടങ്ങിയെങ്കിലും എക്‌സ് പള്‍സിനെ പുറത്തിറക്കി എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ശ്രേണി ഹീറോ കൈക്കലാക്കി. കുറഞ്ഞ ഭാരവും അതിനൊത്ത അഴകും സിറ്റി ഡ്രൈവുകളിലെ മേന്‍മയും എക്‌സ് പള്‍സിനെ ഇന്ത്യയില്‍ വന്‍ ഹിറ്റാക്കി. ഇപ്പോഴിതാ 300 സിസി എഞ്ചിന്‍ ക്യൂബിക് കപ്പാസിറ്റിയില്‍ നിന്ന് വ്യത്യസ്തമായി എക്‌സ് പള്‍സ് 400 എന്ന പുതിയ ബൈക്ക് വിപണിയിലേക്കെത്തിക്കാനൊരുങ്ങുകയാണ് കമ്പനി. 421 സിസി സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനില്‍ നിന്നാണ് ഡ്യുവല്‍ പര്‍പ്പസ് മോഡല്‍ പവര്‍ കൈവരിക്കുക. ഇതിന് ഡബിള്‍ ഓവര്‍ഹെഡ് ക്യാം സജ്ജീകരണവും ലിക്വിഡ് കൂളിംഗും ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും ഉണ്ടാവുമെന്നാണ് പുറത്തുവരുന്ന സൂചന. നിലവില്‍ ഹീറോയുടെ പ്രൊഡക്ട് ഡെവലെപ്‌മെന്റ് ടീം എക്സ്പള്‍സ് 400 ന്റെ ടെസ്റ്റ് പ്രോട്ടോടൈപ്പുകളിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്ന ഘട്ടത്തിലാണ്.

കമ്പനിയുടെ മുന്‍നിര ഉല്‍പ്പന്നമായാവും എക്സ്പള്‍സ് 400 സ്ഥാനംപിടിക്കുക.
എക്സ്പള്‍സ് 200, എക്സ്പള്‍സ് 200 4V എന്നിവയുടെ വിജയവും വിപണിയില്‍ എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ ബൈക്കിനോടുള്ള ശക്തമായ പ്രതികരണവുംം പുതിയ 400 സിസി മോഡലിലും പ്രതിഫലിക്കുമെന്നാണ് ഹീറോയുടെ വിശ്വാസം. എന്നാല്‍ പരീക്ഷണഘട്ടങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെങ്കിലും ബൈക്ക് ഉടന്‍ നിര്‍മാണത്തിലേക്ക് കടക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ ആരാധകര്‍ക്ക് പ്രൊഡക്ഷന്‍ മോഡല്‍ കാണാന്‍ കുറച്ച് കാത്തിരിക്കേണ്ടി വരും.

Eng­lish sum­ma­ry; The Hero Xpulse 400 comes with 421 cc

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.