22 January 2026, Thursday

Related news

December 24, 2025
July 23, 2025
May 17, 2025
May 11, 2025
February 11, 2025
December 22, 2024
November 25, 2024
October 21, 2024
October 13, 2024
September 6, 2024

വീടിന് തീപിടിച്ചു; പേടിച്ചോടി രണ്ടാം നിലയില്‍ നിന്നും ചാടിയ 13കാരിക്ക് ദാരുണാ ന്ത്യം

Janayugom Webdesk
ഭോപാല്‍
January 8, 2024 7:04 pm

വീടിന്റെ ഒന്നാം നിലയില്‍ തീപിടിച്ചത് കണ്ട് രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ സാഗര്‍ സിറ്റിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയായ പതിമൂന്ന് വയസുകാരിയായ എയ്ഞ്ചല്‍ ജെയിനാണ് മരിച്ചത്. സാഗര്‍ സിറ്റിയിലെ രാംപുര പ്രദേശത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് വിരുന്നിനായി എത്തിയതായിരുന്നു ഇവര്‍. കെട്ടിടത്തില്‍ നിന്നും നിസാര പരിക്കുകളോടെ രക്ഷപ്പെട്ട കുട്ടിയുടെ അമ്മയെയും സഹോദരനെയും ഫയര്‍ഫോഴ്‌സ് സംഘം സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം എയ്ഞ്ചലും കുടുംബവും താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇതുകണ്ട് പരിഭ്രാന്തിയിലായ എയ്ഞ്ചല്‍ ബാല്‍ക്കണിയിലൂടെ താഴേക്ക് ചാടുകയായിരുന്നു. താഴെ രക്തത്തില്‍ കുളിച്ചുകിടന്ന എയ്ഞ്ചലിനെ പ്രദേശവാസികളാണ് അടുത്തുള്ള ആശുപത്രിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നുവെന്ന് സാഗര്‍ എസ് പി യാഷ് ബിജോലിയ പറഞ്ഞു.

Eng­lish Summary;The house caught fire; A 13-year-old girl who jumped from the sec­ond floor after being scared met a trag­ic end
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.