24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024

കോവൂരിൽ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ഭർത്താവ് തൂങ്ങിമരിച്ചു

Janayugom Webdesk
ശാസ്താംകോട്ട
April 1, 2022 10:07 pm

ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഭർത്താവ് തൂങ്ങി മരിച്ചു. കോവൂർ ഗവ എൽപിഎസിന് സമീപം താമസിക്കുന്ന പട്ടകടവ് ആന്റണി കോട്ടേജിൽ ബിനു(45)ആണ് മരിച്ചത്. ഭാര്യ ലീനയെ വെട്ടി മാരകമായി പരുക്കേൽപ്പിച്ചശേഷം വാടക വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ലീനയെ ഗുരുതരനിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴുത്തിലും കൈകാലുകളിലും വെട്ട് ഏറ്റിട്ടുണ്ട്. കൈപ്പത്തിലെ വെട്ട് ഏറെ ഗുരുതരമാണ്, ഇവരെ മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് അയച്ചു. വൈകിട്ടാണ് സംഭവം. ലീന ഇസ്രയേലിൽ ജോലിയിലായിരുന്നു ഒരാഴ്ച മുമ്പാണ് ഇവർ നാട്ടിലെത്തിയത്. ഇവർക്ക് രണ്ടുമക്കളുണ്ട്.

Eng­lish Sum­ma­ry: The hus­band hanged him­self after try­ing to kill his wife in Kovur

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.