24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 18, 2024
December 17, 2024
December 6, 2024
December 1, 2024
November 22, 2024
November 21, 2024
November 18, 2024
November 16, 2024
November 11, 2024

ഐഎഎസ് വോളി ബോൾ ടൂര്‍ണമെന്റ് തുടങ്ങി

Janayugom Webdesk
ഷാർജ
April 17, 2022 10:47 am

ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ പത്താമത് റമദാൻ വോളി ബോൾ ടൂര്‍ണമെന്റ് ഷാർജ ഇന്ത്യൻ സ്കൂൾ ഗുബൈബയിൽ തുടങ്ങി. അക്കാഫ് പ്രസിഡന്റ് പോൾ ടി ജോസഫ് ഉദ്ഘാടനം ചെയ്തു. അസോസിയഷൻ പ്രസിഡന്റ് അഡ്വ. വൈ എ റഹീം അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് മാത്യു ജോൺ, കെ ബാലകൃഷ്ണൻ, രെഞ്ചി കെ ചെറിയാൻ, ഷിബു ജോൺ, ഷാര്‍ജ ഇന്ത്യൻ സ്കൂളുകളുടെ സിഇഒ കെ ആർ രാധാകൃഷ്ണൻ നായർ, പ്രിൻസിപ്പൽ പ്രമോദ് മഹാജൻ എന്നിവർ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ടി വി നസീർ സ്വാഗതവും ട്രഷറർ ശ്രീനാഥ് കാടഞ്ചേരി നന്ദിയും പറഞ്ഞു. കോ-ഓഡിനേറ്റർ റോയ് മാത്യു, കൺവീനർ റോബിൻ പദ്മാകരൻ എന്നിവർ നേതൃത്വം നൽകുന്നു. ജോയിന്റ് ജനറല്‍ സെക്രട്ടറി മനോജ് വർഗീസ്, ജോയിന്റ് ട്രഷറർ ബാബു വർഗീസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

രണ്ട് ഗ്രൂപ്പുകളായി ഒമ്പത് ടീമുകൾ മാറ്റുരക്കുന്ന ആദ്യ മത്സരത്തിൽ രാജീവ് ഗാന്ധി കൾച്ചറൽ സെന്റർ ഷാർജയും ടീം ഇന്ത്യയും ജേതാക്കളായി. എല്ലാ ദിവസവും രാത്രി ഒമ്പത് മുതൽ 11വരെ നടക്കുന്ന മത്സരത്തിന്റെ ഫൈനൽ ഈമാസം 24 നാണ്.

Eng­lish Sum­ma­ry: The IAS Vol­ley­ball Tour­na­ment begins

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.