24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024

മോഷണശ്രമത്തിനിടയില്‍ പ്രതി മരിച്ച സംഭവം: വീട്ടുടമസ്ഥനെതിരെ കൊലപാതകത്തിന് കേസെടുക്കും

Janayugom Webdesk
July 6, 2022 8:46 pm

ചെമ്മണ്ണാറില്‍ മോഷണത്തിനിടയില്‍ മധ്യവയസ്‌കന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥിരീകരിച്ചു. മോഷണത്തിനായി ചെമ്മണ്ണാര്‍ കൊന്നക്കാപ്പറമ്പില്‍ രാജേന്ദ്രന്റെ വീടിന് സമീപമാണ് മരിച്ച നിലയില്‍ സേനാപതി വട്ടപ്പാറ സ്വദേശി വിരിയപ്പളില്‍ ജോസഫ് ചാക്കോ (59) യെ കണ്ടെത്തിയത്. ഇന്നലെ നടന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൈയുടെ മടക്കുകള്‍ ഉപയോഗിച്ച് പിന്നില്‍ നിന്നും ശക്തമായി ഞെരിച്ചതിനെ തുടര്‍ന്ന് കഴുത്തിനുള്ളിലെ എല്ലുകള്‍ ഒടിയുകയും ഉള്ളിലുണ്ടായ മുറിവുകള്‍ ഉണ്ടാകുകയും ഇതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് പൊലീസ് പറയുന്നു.
മോഷണശ്രമത്തിനിടയില്‍ പുറത്തേയ്ക്ക് ഓടിയ ജോസഫ് ചാക്കോയെ കീഴ്‌പെടുത്തുന്നതിനായി കൈകള്‍ പുറകോട്ട് കൊട്ടുവാനുള്ള ശ്രമത്തിനിടയില്‍ രാജേന്ദ്രന്‍ കൈമടക്കുകള്‍ കൊണ്ട് കഴുത്തില്‍ അമര്‍ത്തുന്നത്. സമീപ വീട്ടിലെ ആളിനെ സഹായത്തിനായി രാജേന്ദ്രന്‍ വിളിച്ചുവെങ്കിലും എത്താതിരുന്നത് കൂടുതല്‍ സമയം കഴുത്തില്‍ അമര്‍ത്തിപിടിക്കുവാന്‍ കാരണമായതായി പൊലീസ് പറയുന്നു. ജോസഫ് ചാക്കോയുടെ മരണത്തിനെ തുടര്‍ന്ന് രാജേന്ദ്രനെ ഉടുമ്പന്‍ചോല സിഐ ഫിലിപ്പ് സാമിന്റെ നേത്യത്വം രാജേന്ദ്രനെ ചോദ്യം ചെയ്ത് വരുന്നു. ചെമ്മണ്ണാര്‍ കൊന്നക്കാപ്പറമ്പില്‍ രാജേന്ദ്രനെതിരെ കൊലപാതകത്തിന് കേസെടുക്കുകയും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും ഉടുമ്പന്‍ചോല സി.ഐ.പറഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ രാജേന്ദ്രന്റെ വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തുറന്ന് ജോസഫ് അകത്ത് കടന്നത്. രാജേന്ദ്രന്‍ ഉറങ്ങിക്കിടന്ന മുറിയില്‍ കയറി അലമാര തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ജോസഫിന്റെ കൈതട്ടി ചാര്‍ജിങിനായിട്ടിരുന്ന മൊബൈല്‍ ഫോണ്‍ നിലത്തു വീഴുകയും ശബ്ദം കേട്ട് രാജേന്ദ്രന്‍ ഉണരുകയുമായിരുന്നു. ഇതോടെ ജോസഫ് പുറത്തേക്ക് ഓടി രക്ഷപെടാന്‍ ശ്രമിക്കുകയും പിന്തുടര്‍ന്ന് എത്തിയ രാജേന്ദ്രന്‍ കള്ളനെ പിടികൂടുകവാന്‍ ശ്രമിക്കുകയുമായിരുന്നു. ഇരുവരും തമ്മില്‍ മല്‍പ്പിടിത്തത്തിനിടയില്‍ കടിച്ച് പരുക്കേല്‍പ്പിച്ചതിന് ശേഷം ജോസഫ് രക്ഷപെട്ടുവെന്നാണ് രാജേന്ദ്രന്‍ പറഞ്ഞത്. വിവരമറിഞ്ഞെത്തിയ സമീപവാസികള്‍ മോഷ്ടാവിനായി പ്രദേശത്ത് തിരച്ചില്‍ നടത്തി. ഇതിനിടെ രാജേന്ദ്രന്റെ വീടിന് നൂറ് മീറ്റര്‍ അകലെയുള്ള മറ്റൊരു വീടിന്റെ മുറ്റത്ത് ജോസഫിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് മല്‍പിടുത്തം നടന്നതിന്റെ സൂചനകള്‍ പോലീസിന് ലഭിച്ചിരുന്നു. 

Eng­lish Sum­ma­ry: The inci­dent where the sus­pect died dur­ing the rob­bery attempt: A case of mur­der will be filed against the house owner

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.