22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 14, 2024
September 24, 2024
April 24, 2024
March 9, 2024
March 8, 2024
September 5, 2023
June 4, 2023
December 19, 2022
November 28, 2022
May 22, 2022

കാലടി ശ്രീശങ്കര പാലം പരിശോധനകൾക്കു ശേഷം ഗതാഗതത്തിനായി തുറന്നു കൊടുത്തു

Janayugom Webdesk
കാലടി
December 18, 2021 10:51 am

കാലടി ശ്രീശങ്കര പാലം പരിശോധനകൾക്കു ശേഷം വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തു. ഡിസംബർ 13 മുതൽ 18 വരെയാണ് ഗതാഗതം നിർത്തി വച്ച് പരിശോധന നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്നലെ വൈകിട്ടോടെ പരിശോധനയും രാത്രിയിൽ ഇതിന്റെ ഭാഗമായ മെയിന്റനൻസ് ജോലികളും പൂർത്തിയായതോടെ പാലം തുറക്കുകയായിരുന്നു. നിശ്ചിത സമയത്തിനും മുമ്പ് തന്നെ പരിശോധന പൂർത്തിയാക്കി പാലത്തിൽ ഗതാഗതം പുന:സ്ഥാപിക്കാൻ പ്രയത്നിച്ച റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരെ ജില്ലാ കലക്ടർ ജാഫർ മാലിക് അഭിനന്ദിച്ചു. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലത്തിന്റെ ബലക്ഷയം പരിഹരിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കും.

ENGLISH SUMMARY:The Kala­dy Sreesankara Bridge was opened to traf­fic after inspections
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.