ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് വെള്ളിയാഴ്‌ച ചുമതലയേൽക്കും. തുടർച്ചയായ രണ്ടാമത്തെ തവണയാണ് ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേൽക്കാൻ പോകുന്നത്. ചടങ്ങിൽ രാഷ്‌ട്രീയ സാസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.നിലവിൽ ഏറെ ചർച്ചകൾക്ക് വിധേയമാകുന്ന ദ കശ്‌മീർ ഫയൽസ് സിനിമാതാരങ്ങളും യോഗിയുടെ സത്യപ്രതിജ്ഞ ചടങ്ങിനെത്തും
സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി, നടൻ അനുപം ഖേർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്‌തു. ഉത്തർപ്രദേശിൽ സിനിമയെ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിൽ മാർച്ച് 20ന് സംവിധായകനും താരങ്ങളായ പല്ലവി ജോഷിയും അനുപം ഖേറും ആദിത്യനാഥിനെ സന്ദർശിച്ചിരുന്നു.ലക്‌നൗവിലെ ഭാരതരത്‌ന അടൽ ബിഹാരി വാജ്‌പേയ് ഏകാന സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. മുഖ്യമന്ത്രിയ്‌ക്ക് പുറമേ മന്ത്രിസഭയിലെ നാല് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ളവർ പങ്കെടുക്കും. വിശ്വ ഹിന്ദു പരിഷത്തിലെയും ബിജെപിയിലെയും പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. വാസുദേവാനന്ദ്, എബിവിപി ജനറൽ സെക്രട്ടറി സ്വാമി ഹരി ഗിരി ജി മഹാരാജ്, യമുന പുരി ജി മഹാരാജ്, രാജേശ്വരാനന്ദ് സരസ്വതി ജി മഹാരാജ്, ഗോപാൽ ജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. പ്രയാഗ്‌രാജിലെ ബൂത്ത് തല പ്രവർത്തകർ വരെ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്ത് ബിജെപിയുടെ തുടർഭരണത്തിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് വിവിധയിടങ്ങളിൽ കാവിക്കൊടികൾ ഉയർത്തുമെന്ന് നേതാക്കൾ പറയുന്നു. ഇന്ന് സ്‌പെഷ്യൽ പൂജകൾ സംഘടിപ്പിക്കുമെന്നും ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കുന്നു
ജില്ലയിൽ ഉത്സവം ആഘോഷിക്കുന്നതുപോലെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തുമെന്ന് ബിജെപി നേതൃത്വം പറയുന്നു. 2017 ല്‍ മോഡിതരംഗത്തിലാണ് ഉത്തർപ്രദേശിൽ ബിജെപി ഭരണം പിടിച്ചത്. ഇത്തവണ മോഡിക്കൊപ്പം തന്നെ ആദിത്യനാഥും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മൂന്ന് മാസത്തിനിടെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും പ്രചാരണം നടത്താൻ യോഗിക്ക് സാധിച്ചിട്ടുണ്ട്. 35 വര്‍ഷത്തിന് ശേഷമാണ് യു.പിയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഭരണത്തുടര്‍ച്ച നേടുന്നത്
English Summary: The Kashmir Files team at Adityanath’s swearing in ceremony
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.