27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 11, 2024
October 26, 2024
October 25, 2024
October 20, 2024
October 19, 2024
September 28, 2024
September 24, 2024
September 24, 2024
September 18, 2024

ആവർത്തന പട്ടികയിലെ അവസാന മൂലകം

Janayugom Webdesk
June 27, 2022 8:51 pm

ആവർത്തന പട്ടികയിലെ ആദ്യ മൂലകം ഹൈഡ്രജനാണ്. ആവർത്തന പട്ടികയിലെ ഇപ്പോഴത്തെ അവസാന മൂലകം ‘ഓഗ്നെസൺ’ (0ganesson) എന്ന മൂലകമാണ്. ആറ്റോമിക സംഖ്യ 118 ഉള്ള ഓഗ്നെസൺ ഒരു ഉത്കൃഷ്ട വാതകമാണ്. ഓഗ്നെസൺ ഒരു കൃത്രിമ മൂലകമാണ്. റഷ്യയിലെ മോസ്കോയ്ക്ക് സമീപത്തുള്ള ഡുബ്നയിലെ ജോയിന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂക്ലിയർ റിസർച്ചിലാണ് ഈ മൂലകം 2002ൽ കൃത്രിമമായി നിർമ്മിച്ചത്. അമേരിക്കയിലെയും റഷ്യയിലെയും ശാസ്ത്രജ്ഞരുടെ സംയുക്ത പ്രയത്നത്തിലൂടെയാണ് ഈ മൂലകം നിർമ്മിച്ചത്. 2012 ൽ ഈ മൂലകത്തിന്റെ കണ്ടുപിടിത്തം ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യൂവർ ആന്റ് അപ്ല‌െെഡ് കെമിസ്ട്രി സ്ഥിരീകരിച്ചു. 2016 നവംബർ 28 ന് മൂലകത്തിന് ‘ഓഗ്നെസൺ’ എന്ന പേര് ഔദ്യോഗികമായി നൽകി. റഷ്യൻ ന്യൂക്ലിയർ ശാസ്ത്രജ്ഞനായ യൂറി ഓഗ്നെസന്റെ ബഹുമാനാർത്ഥമാണ് ഈ പേര് നൽകിയത്. ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ബഹുമാനാർത്ഥം ഒരു മൂലകത്തിന് പേര് നൽകുന്ന രണ്ടാമത്തെ സംഭവമാണിത്.
1933 ഏപ്രിൽ 14 നാണ് യൂറി ഓഗ്നെസൺ ജനിച്ചത്. ഇപ്പോഴദ്ദേഹം ജോയിന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂക്ലിയർ റിസർച്ച് ഡയറക്ടറാണ്. ആവർത്തന പട്ടികയിൽ ആറ്റോമിക നമ്പർ 107 മുതൽ 118 വരെയുള്ള മൂലകങ്ങളുടെ കണ്ടുപിടിത്തത്തിൽ അദ്ദേഹം വലിയ സംഭാവന നൽകി. ജീവിച്ചിരിക്കുമ്പോൾത്തന്നെ ഒരാളുടെ ബഹുമാനാർത്ഥം ആദ്യമായി പേരു നൽകിയത് സീബോർഗിയം എന്ന മൂലകത്തിനാണ്. ധൈൻ ടി സീബോർഗ് എന്ന ശാസ്ത്രജ്ഞന്റെ ബഹുമാനാർത്ഥമാണ് ഈ പേര് നൽകിയത്. 1912 ഏപ്രിൽ 19 നാണ് അദ്ദേഹം ജനിച്ചത്. ട്രാൻസ്‌യൂറേനിയം മൂലകങ്ങളുടെ കണ്ടുപിടിത്തത്തിന് 1951 ലെ രസതന്ത്ര നൊബേൽ സമ്മാനം സീബോർഗ്, എഡ്വിൻ മാക്സിലൻ എന്നിവർ പങ്കിട്ടു. ആറ്റോമിക സംഖ്യ 106 ഉള്ള മൂലകത്തിന് അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം 1997 ൽ ‘സീബോർഗിയം’ എന്ന പേര് നൽകി. 1999 ഫെബ്രുവരി 25 ന് സീബോർഗ് അന്തരിച്ചു. 

Eng­lish Sum­ma­ry: The last ele­ment in the peri­od­ic table

You may like this video also

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.