28 April 2024, Sunday

Related news

April 21, 2024
April 15, 2024
April 15, 2024
April 14, 2024
April 12, 2024
April 7, 2024
April 3, 2024
March 3, 2024
March 3, 2024
January 22, 2024

രാഹുല്‍ ഗാന്ധിയുടെ ലോക്സഭാഗത്വം പുനസ്ഥാപിച്ചതിനെ ചോദ്യം ചെയ്ത് അഭിഭാഷകന്‍ ;ഒരു ലക്ഷം പിഴയിട്ട് ഹര്‍ജി തള്ളി സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
January 20, 2024 12:29 pm

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെ ചോദ്യം ചെയ്ത് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ച അഭിഭാഷകന് പിഴ ചുമത്തി സുപ്രീം കോടതി.ഹര്‍ജി നല്‍കിയ അശോകന്‍ പാണ്ഡെ എന്ന അഭിഭാഷകനാണ് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. കുറ്റവിമുക്തനാക്കുന്നത് വരെ രാഹുല്‍ ഗാന്ധി അയോഗ്യനായി തുടരുമെന്നും വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ അശോക് പാണ്ഡെയുടെ ഹര്‍ജി നല്‍കിയത്.

എന്നാല്‍ ഹര്‍ജി നിസാരമായതും കോടതിയുടെ വിലപ്പെട്ട സമയം കളയാനുള്ളതുമാണെന്നും ജസ്റ്റിസുമാരായ സന്ദീപ് മേത്ത, ബി.ആര്‍. ഗവായ് എന്നിവര്‍ പറഞ്ഞു. പൊതുതാത്പര്യ ഹരജികളെ ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് ആളുകളെ തടയുന്നതിന് ഇത്തരം മാതൃകാപരമായ നടപടികളും പിഴകളും ചുമത്തപ്പെടേണ്ടതുണ്ടെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത പറഞ്ഞു.ഇതേ ആവശ്യം ചൂണ്ടിക്കാട്ടി മുമ്പും അശോക് പാണ്ഡെ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നെന്നും കോടതി അത് തള്ളിക്കളഞ്ഞതുമായാണ് റിപ്പോര്‍ട്ടുകള്‍. ലക്ഷദ്വീപ് എംപിയും എന്‍സിപി നേതാവുമായ മുഹമ്മദ് ഫൈസലിന്റെ അംഗത്വം പുനഃസ്ഥാപിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയും ഒരു ലക്ഷം രൂപ പിഴയിട്ട് കോടതി തള്ളിയിരുന്നു.

2023 ഒക്ടോബറില്‍ ബോബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായയെ നിയമിച്ചതിനെതിരെയും അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞയില്‍ ദേവേന്ദ്ര കുമാര്‍ ഞാന്‍ എന്ന് പറഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി അശോകന്‍ പാണ്ഡെ രംഗത്തെത്തിയിരുന്നു.2019ല്‍ കര്‍ണാടകയിലെ കോലാര്‍ നിയോജക മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് സൂറത്തിലെ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ആദ്യം ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടത്.

Eng­lish Summary:
The lawyer ques­tioned the restora­tion of Rahul Gand­hi’s Lok Sab­ha mem­ber­ship; peti­tioned the Supreme Court with a fine of 1 lakh

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.