26 May 2024, Sunday

Related news

May 23, 2024
May 20, 2024
May 12, 2024
May 8, 2024
May 6, 2024
April 26, 2024
April 26, 2024
April 24, 2024
April 22, 2024
April 19, 2024

സര്‍ക്കാരിന്‍റെ ഇടപെടല്‍; വിലക്കയറ്റം പിടിച്ചു നിര്‍ത്തി; മഹാമാരിക്കിടയിലും മലയാളി നിറഞ്ഞ മനസോടെ ഓണം ഉണ്ടു

പുളിക്കല്‍ സനില്‍രാഘവന്‍
August 23, 2021 11:40 am

ഓരോ മലയാളിയുടെയും ജീവിതവുമായി ഇഴചേർന്നു കിടക്കുന്നതാണ്‌ ഓണം.കോറോണ കാലത്തെ ഓണമാണെങ്കിലും മലയാളി ഓണം ആഘോഷിച്ചു. ഇത്തവണ കരുതലിന്‍റെ ഓണമായിരുന്നു. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ വിലക്കയറ്റം തടഞ്ഞത് ഏറെ ഗുണകരമായി .സര്‍ക്കാരിന്‍റെ വിപണി ഇടപെടല്‍ ജനങ്ങള്‍ക്ക് ഏറെ ആശ്വാസവുമായി .സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റും കൺസ്യൂമർഫെഡ്‌–-സപ്ലൈകോ ഓണച്ചന്തകളുമാണ്‌ ഇത്തവണ ആശ്വാസം. രണ്ട്‌ മാസത്തെ പെൻഷൻ ഒരുമിച്ചുനൽകി സംസ്ഥാന സർക്കാർ ജനമനസ്സുകൾക്കൊപ്പം അണിചേർന്നു.ഓണക്കാലത്ത്‌ വിലക്കയറ്റം തടഞ്ഞത് സർക്കാരിന്റെ വിപണി ഇടപെടൽ. സപ്ലൈകോ, കൺസ്യൂമർഫെഡ്, കൃഷി വകുപ്പ്, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ നാടെങ്ങും നടത്തിയ ഓണച്ചന്തകൾ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തി.സൗജന്യ പലവ്യഞ്ജന കിറ്റ്‌ നൽകിയതിന്‌ പുറമെയാണ്‌ സബ്‌സിഡി നിരക്കിൽ ഓണച്ചന്തകൾ തുറന്നത്. സപ്ലൈകോ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും താലൂക്ക്‌ കേന്ദ്രങ്ങളിലും ഓണം ഫെയറുകൾ സംഘടിപ്പിച്ചു. ചന്തകളില്ലാത്ത സ്ഥലങ്ങളിൽ മാവേലി സ്‌റ്റോറുകൾ ഫെയറുകളാക്കി. ജില്ലാതല ചന്തകളിൽ ഗൃഹോപകരണങ്ങളും വിലക്കുറവിൽ ലഭ്യമാക്കി. 

ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് അഞ്ചുമുതൽ 30 ശതമാനംവരെ വിലക്കിഴിവ് നൽകി.സഹകരണ വകുപ്പ് കൺസ്യൂമർഫെഡ് മുഖേന 2000 ഓണം സഹകരണ വിപണികളും സജീവമായിരുന്നു. ഹോർട്ടികോർപ്, വിഎഫ്പിസികെ എന്നിവവഴി കൃഷി വകുപ്പ് 2000 കാർഷിക ചന്ത സംഘടിപ്പിച്ചു. പൊതുവിപണിയിലേതിനേക്കാൾ കൂടിയ വിലയ്ക്കാണ് ‌ കർഷകരിൽനിന്ന്‌ ഉൽപ്പന്നങ്ങൾ ശേഖരിച്ചത്‌. 4220 ടൺ പഴം–-പച്ചക്കറി സംഭരിച്ചു‌. ഇതിനാൽ വിലക്കുറവിന്‌ പുറമെ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള പച്ചക്കറി വരവും കുറവായിരുന്നു. കുടുംബശ്രീയും മേളകൾ സംഘടിപ്പിച്ചു. ഓൺലൈൻ വിപണന മേള ‘ഓണം ഉത്സവി’ലൂടെ സാധനങ്ങൾ ഡെലിവറി ചാർജില്ലാതെ വീടുകളിലെത്തിച്ചു.ഓണക്കാലത്ത്‌ 150 കോടിയുടെ വിൽപ്പനയുമായി കൺസ്യൂമർഫെഡ്. 10 ദിവസത്തെ ഓണവിപണി, ത്രിവേണി സൂപ്പർമാർക്കറ്റ് വഴി 90 കോടിയും വിദേശമദ്യവിൽപ്പനവഴി 60 കോടി രൂപയുമാണ്‌ ലഭിച്ചത്‌. 2000 ഓണ വിപണികളാണ്‌ തുറന്നത്‌.13 ഇനം സാധനങ്ങൾ 50 ശതമാനം വരെ വിലക്കുറവിൽ നൽകി. തിരുവനന്തപുരത്തും എറണാകുളത്തും ഓൺലൈൻ ബുക്കിങ് വഴി ഹോം ഡെലിവറി നടത്തി. ഗൃഹോപകരണങ്ങൾ ഉൾപ്പെടെ കുറഞ്ഞ നിര‌ക്കിൽകൺസ്യൂമർഫെഡിന് നൽകാനായി.കൺസ്യൂമർഫെഡ്‌ സബ്‌സിഡി നിരക്കിലുള്ള 12 ഇനത്തിനുപുറമേ പത്ത്‌ മുതൽ 40 ശതമാനംവരെ വിലക്കുറവുമായാണ് സാധനങ്ങള്‍ നല്‍കിയത്. സ്കൂൾ വിദ്യാർഥികൾക്കുള്ള ഭക്ഷ്യക്കിറ്റും സര്‍ക്കാരിന്‍റെ കരുതലായി കാണേണ്ടതാണ്. എട്ടാം ക്ലാസ്‌ വരെയുള്ള 29. 52 ലക്ഷം വിദ്യാർഥികൾക്കാണ്‌ കിറ്റ്‌ ലഭിച്ചത്. എൽപി വിഭ്യാർഥികൾക്ക്‌ ആറ്‌ കിലോ അരിയും 497 രൂപയ്ക്കുള്ള ഭക്ഷ്യസാധനവും യുപി കുട്ടികൾക്ക് 10 കിലോ അരിയും 782.25 രൂപയ്ക്കുള്ള ഭക്ഷ്യസാധനവും നല്‍കി. കൺസ്യൂമർഫെഡിന്‌ റെക്കോഡ് വില്‍പ്പനയായിരുന്നു. പത്തു ദിവസത്തിനിടെ 150 കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ്‌ ഓണക്കാലത്ത്‌ വിറ്റത്‌. ഓണവിപണികൾ, ത്രിവേണി സൂപ്പർ മാർക്കറ്റുകൾ എന്നിവ വഴി ഉത്രാടം വരെയുള്ള പത്തു ദിവസം 90 കോടിയുടെ വിൽപ്പനയും മദ്യ ഷോപ്പുകൾ വഴി 60 കോടിയുടെ വിദേശമദ്യ വിൽപ്പനയുമാണ് നടത്തിയത്. 36 കോടിയുടെ വിദേശമദ്യമാണ്‌ കഴിഞ്ഞ തവണ വിറ്റത്‌.

സംസ്ഥാന സഹകരണ വകുപ്പ് മുഖേന കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ 2000 ഓണവിപണികളാണ് കേരളത്തിൽ പ്രവർത്തിച്ചത്. ഓണവിപണികളിലൂടെയും ത്രിവേണി സൂപ്പർ മാർക്കറ്റുകളിലൂടെയും ശരാശരി 50 ശതമാനം വിലക്കുറവിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ ഉപഭോക്താക്കൾക്ക് നൽകി. ഈയിനത്തിൽ 45 കോടിയുടെയും, 10 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ മറ്റ് നിത്യോപയോഗ സാധനങ്ങൾക്ക്‌ 45 കോടിയുടെയും വിൽപ്പനയുണ്ടായി. ജനകീയ മേൽനോട്ടത്തിൽ സാമൂഹിക പ്രതിബദ്ധതയോടെയാണ് കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ നടന്നതെന്നുള്ളതും എടുത്തുപറയേണ്ടതാണ് .മാർക്കറ്റിൽ 225 രൂപ വിലയുള്ള വെളിച്ചെണ്ണ 92 രൂപയ്ക്കും 42 രൂപ വിലയുള്ള പഞ്ചസാര 22 രൂപയ്ക്കും 35 രൂപയുടെ അരി 25 രൂപയ്ക്കുമാണ് സർക്കാർ സബ്‌സിഡിയോടെ കൺസ്യൂമർഫെഡ് ഓണവിപണിയിൽ ലഭ്യമാക്കിയത്.മഹാമാരിക്കിടയിലും മലയാളിക്ക്‌ അല്ലലില്ലാത്ത ഓണം ആഘോഷിക്കാനായി. ഇതുവഴി പൊതുവിപണിയിലെ വിലക്കയറ്റം തടയാനുും കഴിഞ്ഞു.
ENGLISH SUMMARY;The LDF gov­ern­ment And onam sail
YOU MAY AlSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.